HC Verdict | തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ജനാധിപത്യമില്ലെന്ന് ഹൈകോടതി; 2 പേർക്കെതിരായ കേസ് റദ്ദാക്കി

 


ചണ്ഡീഗഡ്: (www.kvartha.com) തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ജനാധിപത്യമില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതി. ആം ആദ്മി പാർടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരായ പ്രസ്താവനയുടെ പേരിൽ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയ്ക്കും ഹിന്ദി കവി കുമാർ വിശ്വാസിനുമെതിരെ പഞ്ചാബ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകൾ കോടതി റദ്ദാക്കി. ജസ്‌റ്റിസ് അനൂപ് ചിറ്റ്‌കരയുടെ ബെഞ്ചാണ് ഹർജികൾ പ്രത്യേകം പരിഗണിച്ച് രണ്ട് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചത്.                   

HC Verdict | തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ജനാധിപത്യമില്ലെന്ന് ഹൈകോടതി; 2 പേർക്കെതിരായ കേസ് റദ്ദാക്കി

'ദി കശ്മീർ ഫയൽസ്' എന്ന സിനിമയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ ഡെൽഹി വസതിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ഈ സാഹചര്യത്തിൽ, പ്രകോപനപരമായ പ്രസ്താവനകൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുഅമ്മതി തജീന്ദർ പാൽ സിങ് ബഗ്ഗയ്‌ക്കെതിരെ കേസെടുത്തിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നതിന് പഞ്ചാബ് പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഏപ്രിൽ 26 ന് മറ്റൊരു ഹർജിയിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ട് നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയ ഹൈകോടതി, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ ഒരു ജനാധിപത്യവും ഉണ്ടാകില്ലെന്ന് നിരീക്ഷിച്ചു.

Keywords: No democracy without freedom of choice, free speech: Court, National,News,Top-Headlines,Punjab,Police,Case,High Court,Chief Minister.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia