Rajnath Singh | തവാങ് സംഘര്‍ഷത്തില്‍ ഇന്‍ഡ്യന്‍ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ല, ആര്‍ക്കും ഗുരുതര പരുക്കുകളുമില്ല; പാര്‍ലമെന്റില്‍ രാജ് നാഥ് സിങ്; ബഹളത്തെ തുടര്‍ന്ന് സഭവിട്ടിറങ്ങി പ്രതിപക്ഷം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) തവാങ് സംഘര്‍ഷത്തില്‍ ഇന്‍ഡ്യന്‍ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ലോക് സഭയില്‍. ചൈനയുടെ നടപടിയെപ്പറ്റിയുള്ള ആശങ്ക നയതന്ത്ര വൃത്തങ്ങള്‍ വഴി ചൈനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്‍ഡ്യന്‍ സൈന്യം തുരത്തിയോടിക്കുകയായിരുന്നു. അപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികര്‍ക്കു പരുക്കേറ്റു.


Rajnath Singh | തവാങ് സംഘര്‍ഷത്തില്‍ ഇന്‍ഡ്യന്‍ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ല, ആര്‍ക്കും ഗുരുതര പരുക്കുകളുമില്ല; പാര്‍ലമെന്റില്‍ രാജ് നാഥ് സിങ്; ബഹളത്തെ തുടര്‍ന്ന് സഭവിട്ടിറങ്ങി പ്രതിപക്ഷം

കടന്നുകയറ്റത്തെ ശക്തമായി ചെറുത്ത നമ്മുടെ സൈന്യം ചൈനീസ് സൈന്യത്തെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തിയോടിച്ചു. വണ്ടിവന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കരുത്തുള്ളവരാണ് നമ്മുടെ സൈന്യം. അതിര്‍ത്തിയില്‍ നിലവിലെ സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

അതേസമയം വിഷയത്തില്‍ അടിയന്തര ചര്‍ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭ വിട്ടിറങ്ങി. വിഷയം അടിയന്തരമായി ചര്‍ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോടിസ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സൈന്യത്തിനു പിന്തുണ നല്‍കുന്നുവെന്നും പക്ഷേ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍കാര്‍ നിലപാട് അറിയിച്ചിട്ടുണ്ട്.

ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്‍ഡ്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷമേഖലയില്‍ നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് കിഴക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം. മേഖലയില്‍ ഇന്‍ഡ്യന്‍ വ്യോമസേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ പ്രദേശത്തെ നിയന്ത്രണ മേഖലയില്‍ ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഇന്‍ഡ്യന്‍ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സേനാ അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാകിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്‍ഡ്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍കാര്‍ വിഷയത്തെ കാണുന്നത്.

തവാങ് മേഖലയില്‍ ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്‍ഡ്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികര്‍ കൈയേറാന്‍ ശ്രമിച്ചത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.

Keywords: No death, no major injuries to our soldiers: Rajnath Singh in Lok Sabha on India-China LAC clash, New Delhi, News, Politics, Clash, Military, Lok Sabha, Congress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script