Amit Shah | മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് അമിത് ഷാ; മുസ്ലിംകൾക്കുള്ള സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നീക്കത്തിന് പിന്തുണ
Mar 27, 2023, 11:32 IST
ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ ബിജെപി സർക്കാർ മുസ്ലീങ്ങൾക്ക് നാല് ശതമാനം ഒബിസി സംവരണം റദ്ദാക്കിയതിന് രണ്ട് ദിവസത്തിന് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ നീക്കത്തെ ന്യായീകരിച്ചു, മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ബിദറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്ന കോൺഗ്രസിനെ അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് കൊണ്ടുവന്ന മുസ്ലീങ്ങൾക്കുള്ള സംവരണം ഭരണഘടനാ പ്രകാരമല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു', അമിത് ഷാ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിസഭാ യോഗത്തിൽ, ബസവരാജ് ബൊമ്മൈ സർക്കാർ വെള്ളിയാഴ്ച മുസ്‌ലിംകൾക്കുള്ള നാല് ശതമാനം ഒബിസി സംവരണം ഒഴിവാക്കി രണ്ട് പ്രബല സമുദായങ്ങളായ വീരശൈവ-ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും വീതിച്ച് നൽകുകയായിരുന്നു.
ഒബിസി മുസ്ലീങ്ങളെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് (ഇഡബ്ല്യുഎസ്) മാറ്റാനും തീരുമാനിച്ചു.
ഞായറാഴ്ച കർണാടക സന്ദർശനത്തിനിടെ 'ഗരോട്ട ഷഹീദ് സ്മാരക'വും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ സ്മാരകവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. സർദാർ പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി വഹിച്ച സുപ്രധാന പങ്കിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും ഹൈദരാബാദ് വിമോചനത്തിന്റെയും രക്തസാക്ഷികളെ കോൺഗ്രസ് പാർട്ടി ഒരിക്കലും അനുസ്മരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Bangalore, National, News, Muslim, Amit-Shah, Government, Karnataka, Election, Congress, BJP, Politics, Political-News, Inauguration, Top-Headlines, No Constitutional provision for Muslim reservation: Amit Shah
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.