Ma'adani | തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ല, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രം, വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും സത്യവാങ്മൂലത്തില്‍ മഅ്ദനി

 


ന്യൂഡെല്‍ഹി: (www.kvartha.com) ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കര്‍ണാടക സര്‍കാരിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്ത് മഅ്ദനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും ആണ് പറഞ്ഞിരിക്കുന്നത്.

എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സര്‍കാരിന്റെ വാദം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാസത്തില്‍ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്.

Ma'adani | തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ല, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രം, വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും സത്യവാങ്മൂലത്തില്‍ മഅ്ദനി

നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ള സത്യവാങ്മൂലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ഹരജിയിലെ പ്രധാന ആവശ്യം.

ആരോഗ്യ സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Keywords:  No connection with any terrorist organization, accused only in conspiracy case Says Abdul Naser Ma'adani, New Delhi, News, Politics, Petition, Supreme Court, Karnataka, Treatment, Health Problem, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia