Tax | ഏപ്രിൽ 1 മുതൽ രാജ്യത്തെ നികുതി വ്യവസ്ഥയിൽ മാറ്റമോ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിൽ യാഥാർഥ്യം വ്യക്തമാക്കി ധനമന്ത്രാലയം
Apr 1, 2024, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ ഒന്നിന് 2024-25 സാമ്പത്തിക വർഷം ആരംഭിച്ചിരിക്കുകയാണ്. പുതിയ നികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പല വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ നികുതി വ്യവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രചാരണങ്ങളിൽ ഒന്ന്. ഇത്തരം വിവരങ്ങളെ കുറിച്ച് ധനമന്ത്രാലയം വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2024-25 സാമ്പത്തിക വർഷം മുതൽ പുതിയ നികുതി വ്യവസ്ഥയിൽ മാറ്റങ്ങളൊന്നും വരുത്തുയിട്ടില്ലെന്ന് ധനമന്ത്രാലയം പറഞ്ഞു, ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു. നികുതിദായകർക്ക് തങ്ങൾക്ക് പ്രയോജനകരമെന്ന് കരുതുന്ന നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നത് വരെ പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാനുള്ള ഓപ്ഷൻ ലഭ്യമാണ്.
വാണിജ്യ വരുമാനമില്ലാത്ത യോഗ്യരായ വ്യക്തികൾക്ക് ഓരോ സാമ്പത്തിക വർഷത്തിലും നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. അവർക്ക് ഒരു സാമ്പത്തിക വർഷത്തിൽ പുതിയ നികുതി വ്യവസ്ഥയും മറ്റൊരു വർഷത്തിൽ പഴയ നികുതി വ്യവസ്ഥയും തിരഞ്ഞെടുക്കാം, തിരിച്ചും പറ്റും. 2024 ഏപ്രിൽ ഒന്ന് മുതൽ പുതിയ മാറ്റമൊന്നും വരുന്നില്ല', പ്രസ്താവനയിൽ പറയുന്നു.
കമ്പനികളും സ്ഥാപനങ്ങളും ഒഴികെയുള്ള വ്യക്തികൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമാണ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, നികുതി നിരക്കുകൾ ഗണ്യമായി കുറവാണ്, എന്നിരുന്നാലും വിവിധ ഇളവുകളുടെയും കിഴിവുകളുടെയും നികുതി ആനുകൂല്യങ്ങൾ (ശമ്പളത്തിൽ നിന്ന് 50,000 രൂപയും കുടുംബ പെൻഷനിൽ നിന്ന് 15,000 രൂപയും ഒഴികെ) പഴയ നികുതി വ്യവസ്ഥയിൽ നിലവിലില്ല. നികുതിദായകർക്ക് തങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്ന നികുതി സമ്പ്രദായം (പഴയതോ പുതിയതോ) തിരഞ്ഞെടുക്കാമെങ്കിലും, പുതിയ നികുതി വ്യവസ്ഥ സ്ഥിരമായ നികുതി സമ്പ്രദായമാണ്.

പുതിയ നികുതി വ്യവസ്ഥIt has come to notice that misleading information related to new tax regime is being spread on some social media platforms. It is therefore clarified that:
— Ministry of Finance (@FinMinIndia) March 31, 2024
👉 There is no new change which is coming in from 01.04.2024.
👉 The new tax regime under section 115BAC(1A) was… pic.twitter.com/DtKGkK0D5H
കമ്പനികളും സ്ഥാപനങ്ങളും ഒഴികെയുള്ള വ്യക്തികൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമാണ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, നികുതി നിരക്കുകൾ ഗണ്യമായി കുറവാണ്, എന്നിരുന്നാലും വിവിധ ഇളവുകളുടെയും കിഴിവുകളുടെയും നികുതി ആനുകൂല്യങ്ങൾ (ശമ്പളത്തിൽ നിന്ന് 50,000 രൂപയും കുടുംബ പെൻഷനിൽ നിന്ന് 15,000 രൂപയും ഒഴികെ) പഴയ നികുതി വ്യവസ്ഥയിൽ നിലവിലില്ല. നികുതിദായകർക്ക് തങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്ന നികുതി സമ്പ്രദായം (പഴയതോ പുതിയതോ) തിരഞ്ഞെടുക്കാമെങ്കിലും, പുതിയ നികുതി വ്യവസ്ഥ സ്ഥിരമായ നികുതി സമ്പ്രദായമാണ്.
Keywords: Tax, Finance Ministry, ITR, National, New Delhi, Social Media, Salary, Finance Ministry, No changes in new tax regime from April 1: Finance Ministry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.