ഡിജിറ്റൽ ഭിക്ഷക്കാരൻ! ചില്ലറയില്ലേ? ഇങ്ങനെയും പണം നല്‍കാം; ബിഹാറില്‍ നിന്നൊരു വ്യത്യസ്തനാം യാചകന്‍

 


പട്ന: (www.kvartha.com 06.02.2022) രാജു പ്രസാദ് (40) വ്യത്യസ്തനാമൊരു യാചകനാണ്. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേടിയ പട്ടണത്തില്‍ താമസിക്കുന്ന രാജു പ്രസാദ് ഭിക്ഷയെടുത്താണ് ജീവിക്കുന്നത്. ഭിക്ഷ നല്‍കാന്‍ ചില്ലറയില്ലെങ്കില്‍ ഡിജിറ്റലായി പണം നല്‍കാന്‍ ഇയാള്‍ ആളുകളോട് ആവശ്യപ്പെടും. 'കയ്യില്‍ നാണയത്തുട്ടുകളില്ലെങ്കില്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് ഇ വാലറ്റ് വഴി എനിക്ക് പണമടയ്ക്കാം. ഇപ്പോള്‍ ഞാന്‍ ഡിജിറ്റല്‍ പേയ്മെന്റിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നു', ചില്ലറയില്ലെന്ന് പറഞ്ഞ് പണം നല്‍കാതിരിക്കുന്ന വഴിയാത്രക്കാരനോട് പ്രസാദ് ഇങ്ങിനെയാണ് പറയുന്നത്.
                 
ഡിജിറ്റൽ ഭിക്ഷക്കാരൻ! ചില്ലറയില്ലേ? ഇങ്ങനെയും പണം നല്‍കാം; ബിഹാറില്‍ നിന്നൊരു വ്യത്യസ്തനാം യാചകന്‍
    
വെള്ളിയാഴ്ച ഇ വാലറ്റ് ഭിക്ഷാടനത്തില്‍ നിന്ന് 40 രൂപ നാണയത്തിന് പുറമെ 57 രൂപയും ലഭിച്ചു. പ്രസാദ് 10 വയസ് മുതല്‍ ബേടിയ റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് ഭിക്ഷാടനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യ' ക്യാംപയ്നിന്റെ കടുത്ത പിന്തുണക്കാരനായ പ്രസാദ് ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ഒരു ബാങ്ക് അകൗണ്ട് തുടങ്ങി.

'എനിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും, പാന്‍ കാര്‍ഡ് ഇല്ലായിരുന്നു, ഇത് ബാങ്ക് അകൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം വൈകിപ്പിച്ചു. ഒരു യാചകനാണെങ്കിലും ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു,' പ്രസാദ് വ്യക്തമാക്കി. ഇയാളുടെ പിതാവ് പ്രഭുനാഥ് പ്രസാദ് കുടുംബത്തോടൊപ്പം ബേടിയ ടൗണിലാണ് താമസിച്ചിരുന്നതെന്ന് നഗരവാസിയായ അവധേഷ് തിവാരി പറഞ്ഞു.

'കുടുംബത്തിലെ ഏക വരുമാന മാര്‍ഗമായിരുന്ന പിതാവ് മരിച്ചതോടെ മകന്‍ രാജു പ്രസാദ് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം അത് ചെയ്യുന്നു. അല്‍പ്പം മടിയനായ രാജു പ്രസാദ് ഭിക്ഷാടനം തന്റെ ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു, ആളുകള്‍ അവനെ പിന്തുണച്ചു' - പൊതുപ്രവര്‍ത്തകനായ തിവാരി പറഞ്ഞു. നേരത്തെ ബേടിയയില്‍ നിര്‍ത്തുന്ന ട്രെയിനുകളുടെ പാന്‍ട്രി കാറില്‍ നിന്ന് സൗജന്യ ഭക്ഷണം ലഭിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ഭക്ഷണം വാങ്ങുന്നത് വഴിയോര ധാബയില്‍ നിന്നാണ്. രാത്രി റെയില്‍വേ പ്ലാറ്റ് ഫോമിൽ ഉറങ്ങുന്നു.

കടപ്പാട്: രാമശങ്കര്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്


Keywords: News, National, Bihar, Top-Headlines, Train, Aadhar Card, Bank, Cash, Narendra Modi, Prime Minister, Beggar, No change to spare? This digital beggar in Bihar has a solution.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia