കിരണ്‍ബേദിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ സ്മൃതി ഇറാനി സ്തുതിച്ചത് മോഡിയെ
Jan 29, 2015, 17:04 IST
ഡെല്‍ഹി: (www.kvartha.com 29/01/2015) ഡെല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ഐ പി എസ് ഓഫീസര്‍ കിരണ്‍ ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയത് മോഡി സ്തുതികള്‍. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെയാണ് കിരണ്‍ ബേദി മത്സരിക്കുന്നത്.
കിരണ്‍ ബേദിയുടെ പ്രചാരണത്തിനെത്തിയ സ്മൃതി ഇറാനി ഒരിക്കല്‍ പോലും ബേദിയുടെ പേര് പറഞ്ഞില്ല. മറിച്ച് മോഡി സ്തുതികള്‍ നടത്തുകയായിരുന്നു. വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ റിതാല മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സ്മൃതി. ബി ജെ പിയുടെ കുല്‍വന്ത് റാണയുടെ സിറ്റിംഗ് സീറ്റായ റിതാലയില്‍ 2013 ലും അതിന് മുമ്പും നടന്ന തെരഞ്ഞെടുപ്പുകളില്‍ റാണ തന്നെയാണ് ജയിച്ചത്.
പ്രചരണത്തിനിറങ്ങിയ സ്മൃതി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നം കൊണ്ട് വളര്‍ന്ന് മുഖ്യമന്ത്രിയായി, പ്രധാനമന്ത്രി വരെയെത്തി എന്നാണ് സ്മൃതി പറഞ്ഞത്.
നമ്മുടെ കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ്. പ്രധാനമന്ത്രിയല്ല പ്രധാനസേവക്
എന്നാണ് പ്രധാമന്ത്രി പലപ്പോഴും അദ്ദേഹത്തെ കുറിച്ച് പറയാറുള്ളത്. അത് അദ്ദേഹത്തിന്റെ എളിമയാണ് കാണിക്കുന്നത്. ഡെല്‍ഹിയില്‍ എല്ലാ വോട്ടുകളും ബിജെപിക്ക് തന്നെ ലഭിക്കും. ടി വി സീരിയല്‍ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ സ്മൃതി ഇറാനി രാജ്യസഭയിലൂടെയാണ് കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് സ്മൃതി പരാജയപ്പെട്ടിരുന്നു.

Keywords: No Bedi, all Modi for Smriti Irani, New Delhi, Prime Minister, Narendra Modi, Election, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.