സ്‌കൂളുകളിലും കോളജുകളിലും ഫാഷന്‍ പരേഡും സൗന്ദര്യ മത്സരവും വിലക്കി
Feb 6, 2015, 15:33 IST
ചെന്നൈ: (www.kvartha.com 06/02/2015) തമിഴ്‌നാട്ടില്‍ സ്‌കൂളുകളിലും കോളജുകളിലും ഫാഷന്‍ ഷോകള്‍ക്കും സൗന്ദര്യ മത്സരങ്ങള്‍ക്കും വിലക്ക്. മദ്രാസ് ഹൈക്കോടതിയുടേതാണ് വിലക്ക്. ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ മാതാവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
2013 ല്‍ കോളജില്‍ നടത്തിയ മിസ് ടെക്‌ഫോസ് സൗന്ദര്യ മത്സരത്തില്‍ വിജയിച്ച പെണ്‍കുട്ടിക്ക് അധികൃതര്‍ കള്ള സര്‍ട്ടിഫിക്ക്റ്റ് നല്‍കിയെന്ന് കാണിച്ചാണ് മാതാവ് ഹര്‍ജി നല്‍കിയത്. മാത്രമല്ല പെണ്‍കുട്ടിക്ക് അധികൃതര്‍ സമ്മാനത്തുകയും നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കോളജിന്റെ നടപടി പെണ്‍കുട്ടിയുടെ മാനസിക നിലയെ ബാധിച്ചുവെന്നും അതിനാല്‍ സമ്മാനത്തുകയ്ക്കു പുറമെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എഞ്ചിനീയറിങിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് റാംപിലൂടെയുള്ള നടത്തം എങ്ങനെ പ്രയോജനം ചെയ്യുമെന്നാണ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം ചോദിച്ചത്.
ക്യാംപസില്‍ നടക്കുന്ന ഇത്തരം സൗന്ദര്യ മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും കോളജ് അധികൃതര്‍ അനുമതി നല്‍കുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. ഹര്‍ജി മെയ് 22ന് വീണ്ടും പരിഗണിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ഉദുമ സ്‌കൂളിലേക്കു യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും
Keywords: No Beauty Contests For Tamil Nadu Colleges, Says Madras High Court, Student, Justice, Compensation, Allegation, Mother, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.