സോഷ്യല്‍മീഡിയകളിലെ പരാമര്‍ശം: അറസ്റ്റിന് സുപ്രീംകോടതി നിബന്ധന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂദല്‍ഹി: സോഷ്യല്‍മീഡിയ വെബ്സൈറ്റുകളില്‍ ‘അപകീര്‍ത്തി’ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരിലുള്ള അറസ്റ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ, എം.എല്‍.എ. എ. കൃഷ്ണമോഹന്‍ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്‍റ് പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ജയ വിന്ദ്യാലയെ അറസ്റ്റ് ചെയ്തതിനെതിരെ നിയമ വിദ്യാര്‍ഥി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.
ഇത്തരം കേസുകള്‍ കോടതി പരിഗണിക്കും വരെ അറസ്റ്റ് വിലക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ പരമോന്നത കോടതി കഴിഞ്ഞ ജനുവരി ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അറസ്റ്റിന് മുമ്പ് പാലിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

സോഷ്യല്‍മീഡിയകളിലെ പരാമര്‍ശം: അറസ്റ്റിന് സുപ്രീംകോടതി നിബന്ധനബാല്‍താക്കറേയുടെ മരണത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട പരാമര്‍ശങ്ങളുടെ പേരില്‍  പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധം ഉളവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം അറസ്റ്റുകള്‍ക്ക് ഐ.ജി.പി, ഡി.സി.പി, എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതിയ ഐ.ടി. ആക്ട് പ്രകാരം അപകീര്‍ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയുമാണ് ലഭിക്കുക.

Summary: The Supreme Court on Thursday directed that any person allegedly posting objectionable comments on social networking sites will not be arrested by the police without the permission of senior officers.
Taking up a plea filed a by law student seeking directions to the authorities not to take action against anybody for posting allegedly objectionable comments during the pendency of a case before the apex court pertaining to constitutional validity of Section 66A of the IT Act, the Bench of justices B S Chauhan and Dipak Misra ordered, "We direct the state governments to ensure compliance with the guidelines (issued by Centre) before making any arrest."

Keyword: Supreme court, Social networking sites, Objectionable comments, Will not be arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia