Warns WHO | 7 തരം കാന്‍സറിന് കാരണമാകുന്നു; അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ് ഒന്ന് പട്ടികയില്‍ മദ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) പുകവലിപോലെ തന്നെ ചെറിയ അളവില്‍ ആണെങ്കില്‍ പോലും മദ്യപാനം കാന്‍സറിന് കാരണമാകുമെന്ന് മദ്യപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യു എച് ഒയുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
Aster mims 04/11/2022

മദ്യം ഏഴു കാന്‍സറുകള്‍ക്ക് പ്രേരകമാവുന്നെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ എ ആര്‍ സി) പറയുന്നത്. വന്‍കുടലും മലാശയവും, കരള്‍, കണ്ഠനാളവും (ഫാരിങ്ങ്സ്) ശബ്ദനാളവും(ലാരിങ്ങ്സ്), അന്നനാളം, വായ, പാന്‍ക്രിയാസ്, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഇതില്‍പെടുന്നത്. 

ലിവര്‍ സിറോസിസ്, ജീവിതശൈലി രോഗങ്ങള്‍, മദ്യത്തോടുള്ള വിധേയത്വം, ആത്മഹത്യ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പിന്നാലെയുണ്ട്. കുറഞ്ഞ അളവിലെ മദ്യപാനം സുരക്ഷിതമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നുമില്ല. അളവു കൂടിയാലും കുറഞ്ഞാലും മദ്യം അകത്തേക്ക് പോകുന്നത് ആരോഗ്യത്തിന് അപകടംതന്നെ. 

Warns WHO | 7 തരം കാന്‍സറിന് കാരണമാകുന്നു; അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ് ഒന്ന് പട്ടികയില്‍ മദ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


ആല്‍കഹോള്‍ ശരീരത്തില്‍ വിഘടിച്ച് ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡാണ് കാന്‍സറിന് കാരണമാവുന്നത്. അത് കോശങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കും. ഡിഎന്‍എക്കും പ്രോടീനിനും നാശമുണ്ടാക്കും. അവയങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരങ്ങളെ നശിപ്പിക്കും. അതിനാല്‍ മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ് ഒന്ന് പട്ടികയിലാണ് ഐ എ ആര്‍ സി ഉള്‍പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ.

Keywords:  News,National,India,Liquor,Health,Health & Fitness,WHO,World Health Organization,Warning,Cancer, No amount of alcohol is safe for drinking, warns World health organization
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia