Warns WHO | 7 തരം കാന്‍സറിന് കാരണമാകുന്നു; അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ് ഒന്ന് പട്ടികയില്‍ മദ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Jan 13, 2023, 13:06 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പുകവലിപോലെ തന്നെ ചെറിയ അളവില്‍ ആണെങ്കില്‍ പോലും മദ്യപാനം കാന്‍സറിന് കാരണമാകുമെന്ന് മദ്യപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യു എച് ഒയുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
മദ്യം ഏഴു കാന്‍സറുകള്‍ക്ക് പ്രേരകമാവുന്നെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ എ ആര്‍ സി) പറയുന്നത്. വന്‍കുടലും മലാശയവും, കരള്‍, കണ്ഠനാളവും (ഫാരിങ്ങ്സ്) ശബ്ദനാളവും(ലാരിങ്ങ്സ്), അന്നനാളം, വായ, പാന്‍ക്രിയാസ്, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഇതില്‍പെടുന്നത്.
ലിവര്‍ സിറോസിസ്, ജീവിതശൈലി രോഗങ്ങള്‍, മദ്യത്തോടുള്ള വിധേയത്വം, ആത്മഹത്യ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പിന്നാലെയുണ്ട്. കുറഞ്ഞ അളവിലെ മദ്യപാനം സുരക്ഷിതമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നുമില്ല. അളവു കൂടിയാലും കുറഞ്ഞാലും മദ്യം അകത്തേക്ക് പോകുന്നത് ആരോഗ്യത്തിന് അപകടംതന്നെ.
ആല്‍കഹോള്‍ ശരീരത്തില്‍ വിഘടിച്ച് ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡാണ് കാന്‍സറിന് കാരണമാവുന്നത്. അത് കോശങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കും. ഡിഎന്‍എക്കും പ്രോടീനിനും നാശമുണ്ടാക്കും. അവയങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരങ്ങളെ നശിപ്പിക്കും. അതിനാല്‍ മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ് ഒന്ന് പട്ടികയിലാണ് ഐ എ ആര്‍ സി ഉള്‍പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ.
Keywords: News,National,India,Liquor,Health,Health & Fitness,WHO,World Health Organization,Warning,Cancer, No amount of alcohol is safe for drinking, warns World health organization
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

