SWISS-TOWER 24/07/2023

NMC | യുക്രൈന്‍ യുദ്ധം: ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഠനം തുടരാനുള്ള ബദല്‍ നിര്‍ദേശം ദേശീയ മെഡികല്‍ കമിഷന്‍ അംഗീകരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) യുക്രൈന്‍ യുദ്ധം കാരണം ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വകലാശാലകളുടെ ബദല്‍ നിര്‍ദേശം ദേശീയ മെഡികല്‍ കമിഷന്‍ അംഗീകരിച്ചു. ഇത് പ്രകാരം യുക്രൈനിന് പുറത്ത് മറ്റ് രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാവുന്നതാണ്.

NMC | യുക്രൈന്‍ യുദ്ധം: ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഠനം തുടരാനുള്ള ബദല്‍ നിര്‍ദേശം ദേശീയ മെഡികല്‍ കമിഷന്‍ അംഗീകരിച്ചു

യുക്രൈനിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളായി തുടര്‍ന്ന് മറ്റ് രാജ്യത്ത് പഠനം പൂര്‍ത്തിയാക്കാം എന്ന സാധ്യതയാണ് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇതിനുള്ള സൗകര്യമൊരുക്കുക നിലവില്‍ പഠിക്കുന്ന സര്‍വകലാശാലയായിരിക്കും. എന്നാല്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ മെഡികല്‍ കമിഷന്റെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമായിരുന്നു. അതു കൂടി ലഭിച്ചതോടെ പുതിയ സെമസ്റ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാന്‍ കഴിയും.

യുക്രൈന്‍ മുന്നോട്ട് വെച്ച അകാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കേണ്ട എന്ന് നേരത്തേ മെഡികല്‍ കമിഷന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്‍ഡ്യയില്‍ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡികല്‍ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി.

പഠന കാര്യത്തില്‍ കേന്ദ്ര സര്‍കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിദേശ കാര്യ മന്ത്രാലയവുമായിക്കൂടി ചര്‍ച നടത്തി മെഡികല്‍ കൗണ്‍സില്‍ അകാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കിയത്.

എന്നാല്‍ യുക്രൈന് പുറത്തുള്ള മറ്റ് സര്‍വകലാശാലകളിലേയ്ക്ക് മാറുമ്പോള്‍ ഫീസ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

Keywords: NMC allows Ukraine-returned students to move other universities globally, New Delhi, News, Students, University, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia