Apprentice Recruitment | ഉദ്യോഗാർഥികൾക്ക് അവസരം: എൻഎൽസി ഇൻഡ്യ ലിമിറ്റഡ് അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്മെന്റിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 24; അപേക്ഷിക്കേണ്ടതെങ്ങനെ, ഒഴിവുകൾ, ശമ്പളം, വിശദമായറിയാം
Aug 11, 2022, 11:30 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) എൻഎൽസി ഇൻഡ്യ ലിമിറ്റഡ് (NLC India Limited) അപ്രന്റീസ് തസ്തികയിലേക്കുള്ള (Apprentice Post) റിക്രൂട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ 481 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 24 ആണ്. എൻഎൽസി ഇൻഡ്യ ലിമിറ്റഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 201 എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, 105 നോൺ എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് തസ്തികകളിലേക്കാണ് നിയമനം. ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിന്റെ 175 തസ്തികകളിലേക്കും നിയമനം നടത്തും. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രധാനപ്പെട്ട തീയതികൾ
* ഓൺലൈൻ രജിസ്ട്രേഷന്റെ ആരംഭം - ഓഗസ്റ്റ് 10.
* ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി - ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ച് മണി വരെ
* ഓൺലൈൻ അപേക്ഷാ ഫോറം സമർപിക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 31 വൈകുന്നേരം അഞ്ച് മണി വരെ
ശമ്പളം
ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് - 15,028 രൂപ
നോൺ എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ് - 12,524 രൂപ
ടെക്നീഷ്യൻ അപ്രന്റിസ് - 12,524 രൂപ
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്സൈറ്റ് - nlcindia(dot)in സന്ദർശിക്കുക.
2. ഹോം പേജിൽ, 'കരിയേഴ്സ്' ടാബിൽ ക്ലിക് ചെയ്യുക.
3. അതിനുശേഷം, ഒരു പുതിയ പേജ് തുറക്കും, 'ട്രെയിനീസ് & അപ്രന്റിസ്ഷിപ്' എന്നതിൽ ക്ലിക് ചെയ്യുക.
4. ഓൺലൈൻ അപേക്ഷിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
5. നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക, പ്രസക്തമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക. അതിനുശേഷം പ്രിന്റൗട് എടുത്ത് സൂക്ഷിക്കുക.

Keywords: NLC India Apprentice Recruitment 2022: Apply online for, National,News,Top-Headlines,Latest-News,newdelhi,Job,Salary,Online Registration,Website.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.