Nitish Kumar | ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഇത് എട്ടാം തവണ; തുടർചയായി പദവിയിലിരിക്കുന്ന രണ്ടാമത്തെ വ്യക്തി; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി
Aug 10, 2022, 16:37 IST
ADVERTISEMENT
പാട്ന: (www.kvartha.com) ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കൂടുതൽ മന്ത്രിമാരെ പിന്നീട് മന്ത്രിസഭയിലേക്ക് നിയമിക്കുമെന്നാണ് റിപോർടുകൾ. എൻഡിഎ സഖ്യം വിട്ട് രാജിവെച്ച് ഒരു ദിവസത്തിന് ശേഷമാണ് നിതീഷ് കുമാർ അധികാരമേറ്റത്. ബിജെപിയുമായുള്ള മൂന്ന് വർഷത്തോളമായി തുടരുന്ന സഖ്യമാണ് രാജിയോടെ നിതീഷ് അവസാനിപ്പിച്ചത്.
ബിഹാർ നിയമസഭയുടെ അംഗബലം 242 ആണ്. കേവല ഭൂരിപക്ഷത്തിന് 122 എംഎൽഎമാർ ആവശ്യമാണ്.
നിലവിൽ, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (RJD) ആണ് ഏറ്റവും കൂടുതൽ സീറ്റുകളാണുള്ളത്, 79. ബിജെപിക്ക് 77, ജെഡിയുവിന് 44 എന്നിങ്ങനെയാണ് സീറ്റ് നില. കോൺഗ്രസിന് നിയമസഭയിൽ 19 എംഎൽഎമാരും സിപിഐ (എംഎൽ) ന്റെ 12 ഉം സിപിഐ, സിപിഎം എന്നിവയ്ക്ക് രണ്ട് അംഗങ്ങൾ വീതവും ഉണ്ട്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമിനും ഏക എംഎൽഎയുണ്ട്.
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ എട്ടാം തവണ
ഇത് എട്ടാം തവണയാണ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്. 15 വർഷവും 350 ദിവസവുമായി കസേരയിലുള്ള അദ്ദേഹം ഏറ്റവും കൂടുതൽ കാലം ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയാണ്. ഏറ്റവും കൂടുതൽ കാലം തുടർചയായി മുഖ്യമന്ത്രി (എട്ട് വർഷവും 117 ദിവസവും) പദം അലങ്കരിച്ച രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലം തുടർചയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെകോർഡ് കോൺഗ്രസിന്റെ ശ്രീകൃഷ്ണ സിൻഹയ്ക്കാണ്, 11 വർഷവും അഞ്ച് ദിവസവും.
1. 2000 മാർച് മൂന്നിന് നിതീഷ് കുമാർ ആദ്യമായി ബീഹാർ മുഖ്യമന്ത്രിയായി, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഏഴ് ദിവസത്തിനകം രാജിവച്ചു.
2. 2005ൽ ജെഡിയു-ബിജെപി സഖ്യം സർകാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ നേടിയപ്പോഴാണ് രണ്ടാം തവണ മുഖ്യമന്ത്രിയായത്.
3. കാലാവധി പൂർത്തിയാക്കിയ ശേഷം 2010ൽ ബിജെപിയുമായുള്ള സഖ്യം തുടർന്ന അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. എന്നിരുന്നാലും, 2014-ൽ നരേന്ദ്ര മോദി പാർടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയതിൽ പ്രതിഷേധിച്ച് പടിയിറങ്ങി.
4. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി,
5. 2015 ലെ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ എതിരാളികളായ ആർജെഡിക്കും കോൺഗ്രസിനും ഒപ്പം ചേർന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
6. 2017-ൽ ജെഡിയു-ആർജെഡി സഖ്യം ഉപേക്ഷിച്ച് സ്ഥാനമൊഴിഞ്ഞ് ബിജെപിയുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചു. ആറാം തവണയും മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തു.
7. 2020ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച നിതീഷ് കുമാർ ഏഴാം തവണയും ബിഹാർ മുഖ്യമന്ത്രിയായി.

Keywords: Nitish Kumar's eighth term as CM of Bihar, and Tejashwi Yadav's reinstated as deputy CM, National, News, Top-Headlines, Patna, News, Latest-News, Bihar, Governor, Chief Minister.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.