Nitish Kumar | 'ഇൻഡ്യ' നിർണായക നീക്കത്തിന്; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കും? ജവഹർലാൽ നെഹ്‌റുവിനെ വിജയിപ്പിച്ച മണ്ഡലം പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്; മോഡിയുടെ സീറ്റിൽ നിന്ന് 100 ൽ താഴെ കിലോ മാറ്റർ മാത്രം അകലെ
Aug 6, 2023, 09:59 IST
ADVERTISEMENT
പട്‌ന: (www.kvartha.com) മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ ശക്തമാണ്. കഴിഞ്ഞ വർഷവും നിതീഷ് ഫുൽപൂരിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡി-യു അത് തള്ളിയിരുന്നു. എന്നാൽ, ഇത്തവണ ജെഡി-യു അതിനെക്കുറിച്ച് ചർച്ച ആരംഭിച്ചിട്ടുണ്ട്.
യുപിയിലെ വിവിധ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകർ നിതീഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുതിർന്ന പാർട്ടി നേതാവും മഹാസഖ്യ സർക്കാരിലെ മന്ത്രിയുമായ ശ്രാവൺ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാൻ ജൂലൈ 31 മുതൽ ഉത്തർപ്രദേശിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു ശ്രാവൺ.
യുപിയിൽ തനിക്ക് ജെഡിയുവിന്റെ ചുമതലയുള്ളതിനാൽ അടുത്തിടെ യുപിയിൽ പര്യടനം നടത്തുമ്പോഴെല്ലാം നിതീഷ് ഫുൽപൂർ, പ്രതാപൂർ, ജൗൻപൂർ, അംബേദ്കർ നാഗ അല്ലെങ്കിൽ മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന ജെഡി-യു നേതാവ് കൂടിയായ മന്ത്രി പറഞ്ഞു. എന്നാൽ വിഷയത്തിൽ നിതീഷ് കുമാർ പ്രതികരിച്ചിട്ടില്ല. ഫുൽപൂരിൽ നിതീഷിന് കളമൊരുക്കാൻ ജെഡി-യു മൂന്ന് പാർട്ടി നേതാക്കൾക്ക് ചുമതല നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, ജെഡി-യുചീഫ് രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിങ്ങും നിതീഷ് യുപിയിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1952, 1957, 1962 വർഷങ്ങളിൽ ഫുൽപൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. കാൻഷിറാമും വിപി സിങ്ങും വരെ മത്സരിച്ചിട്ടുണ്ട് എന്നതാണ് ഈ സീറ്റിന്റെ പ്രത്യേകത. കുർമികൾക്ക് ആധിപത്യമുള്ള സീറ്റാണിത്. ബിഹാറിൽ 40 ലോക്‌സഭാ സീറ്റുകൾ മാത്രമാണുള്ളത്. മഹാസഖ്യത്തിൽ പരമാവധി 16 സീറ്റുകളിൽ മത്സരിക്കാൻ ജെഡിയുവിന് അവസരം ലഭിക്കും. 16 സീറ്റ് മാത്രം നേടിയാൽ നിതീഷിനെ പ്രധാനമന്ത്രിയാക്കാനാകില്ലെന്ന് ജെഡിയുവിന് നന്നായി അറിയാം. അതുകൊണ്ടാണ് പാർട്ടി ഇപ്പോൾ യുപിയിലേക്ക് തിരിയുന്നത്.
കൂടാതെ യുപിയിൽ ബിജെപിയുടെ സെറ്റ് പരമാവധി കുറയ്ക്കാനും പ്രതിപക്ഷം തന്ത്രങ്ങൾ മെനയുന്നുണ്ട്. നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിൽ നിന്ന് 100 കിലോ മീറ്റർ മാത്ത്രം അകലെയാണ്. നിതീഷ് സ്ഥാനാർഥിയായാൽ കിഴക്കൻ യുപിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ഇൻഡ്യ മുന്നണിയുടെ വിലയിരുത്തൽ.
ഇത്തവണ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാൻ ജെഡിയു ഒരുക്കത്തിലാണ്. അങ്ങനെ സംഭവിച്ചാൽ 20 വർഷത്തിന് ശേഷം നിതീഷ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. അവസാനമായി 2004ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. അന്ന്, നിതീഷ് ബാർഹിലെയും നളന്ദയിലെയും രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചു, അതിൽ ബാർഹിൽ പരാജയം നേരിടേണ്ടി വന്നു, നളന്ദയിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തി.
പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗത്തിൽ 15 രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ വിജയിച്ച നിതീഷ് ദേശീയ തലത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ യോഗത്തിൽ നിതീഷിനെ 'ഇൻഡ്യ'യുടെ കോർഡിനേറ്ററായി പ്രഖ്യാപിച്ചേക്കുമെന്നും ഊഹാപോഹമുണ്ട്.
Keywords: National, Politics, Nitish Kumar, Uttar Pradesh, 2024 Lok Sabha, Election, Bihar, CM, INDIA, BJP, Modi, Nitish Kumar to contest from Uttar Pradesh for 2024 Lok Sabha polls?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.