Nitish Kumar | രാവിലെ 'ഇൻഡ്യ' സഖ്യത്തിന്റെ മുഖ്യമന്ത്രി, വൈകീട്ട് ബിജെപി മുന്നണിയുടെ മുഖ്യമന്ത്രി; ബിഹാറിൽ 9-ാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നിതീഷ് കുമാർ; രണ്ട് വർഷത്തിനിടെ രണ്ടാം വട്ടം
Jan 28, 2024, 18:59 IST
പട്ന: (Kvartha) ഒമ്പതാം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർജെഡി-ജെഡി(യു) സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ച വൈകീട്ട് രാജ്ഭവനിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഒമ്പത് മന്ത്രിമാരാണ് സത്യവാചകം ചൊല്ലിയത്. രണ്ട് വർഷത്തിനിടെ രണ്ടാം വട്ടമാണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ എന്ന പ്രത്യേകതയുമുണ്ട്.
ഇതിൽ മൂന്ന് മന്ത്രിമാർ ബിജെപിയിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ ജെഡിയുവിൽ നിന്നുള്ളവരുമാണ്. ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും ഒരു മന്ത്രി സ്ഥാനം ലഭിച്ചു. മറ്റൊരാൾ സ്വതന്ത്രനാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, പ്രേംകുമാർ (ബിജെപി), വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവോൺ കുമാർ (ജെഡിയു), സന്തോഷ് കുമാർ സുമൻ (ഹിന്ദുസ്ഥാനി അവാം മോർച്ച), സുമിത് കുമാർ സിംഗ് (സ്വതന്ത്രൻ) എന്നിവരാണ് പുതിയ മന്ത്രിമാർ. സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിമാരാകും.
2000ലാണ് നിതീഷ് കുമാർ ആദ്യമായി മുഖ്യമന്ത്രിയായത്. അന്ന് അദ്ദേഹം ആർജെഡിക്ക് എതിരായിരുന്നു, ലാലുവിനെ എതിർത്തു കൊണ്ടായിരുന്നു പ്രചാരണം. 2013ൽ എൻഡിഎ വിട്ട നിതീഷ് 2015ലെ തിരഞ്ഞെടുപ്പിൽ ആർജെഡിക്കൊപ്പം സഖ്യത്തിലായി. എന്നാൽ 2017ൽ ആർജെഡിയുമായുള്ള ബന്ധം വിച്ഛേദിച്ച് എൻഡിഎയിലേക്ക് മടങ്ങി. 2022ൽ നിതീഷ് കുമാർ വീണ്ടും എൻഡിഎ വിട്ട് ആർജെഡിയുമായി കൈകോർത്തു. ഒടുവിൽ വീണ്ടും ബിജെപി മുന്നണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങി നിരവധി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Keywords: News, News-Malayalam-News, National, National-News, Nitish Kumar takes oath as Bihar CM for 9th time, twice in two years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.