Nitin Gadkari Saya | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ നിരോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി; കാരണം ഇതാണ്

 


ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ നിരോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി റിപോര്‍ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ നിര്‍മിക്കുന്ന ബയോ എതനോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗഡ്കരിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപോര്‍ട് ചെയ്തു. ആഴത്തിലുള്ള കിണര്‍ വെള്ളത്തില്‍ നിന്ന് ഗ്രീന്‍ ഹൈഡ്രജന്‍ ഉണ്ടാക്കി കിലോയ്ക്ക് 70 രൂപയ്ക്ക് വില്‍ക്കാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ തീര്‍ന്നുപോകുമെന്നും അതിനാല്‍ ഫോസില്‍ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
                      
Nitin Gadkari Saya | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ നിരോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി; കാരണം ഇതാണ്

കര്‍ഷകര്‍ അന്നം നല്‍കുന്നവര്‍ മാത്രമല്ല ഊര്‍ജദാതാക്കളാകേണ്ടതിന്റെ ആവശ്യകതയും ഗഡ്കരി എടുത്തുപറഞ്ഞു. ഗോതമ്പും നെല്ലും ചോളവും നട്ടുവളര്‍ത്തി ഒരു കര്‍ഷകനും ഭാവിയില്‍ മുന്നേറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അകോലയില്‍ വ്യാഴാഴ്ച പഞ്ചബ്രാവു ദേശ്മുഖ് കൃഷി വിദ്യാപീഠം ഗഡ്കരിക്ക് ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് (ഡിഎസ്സി) ബിരുദം സമ്മാനിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

യൂനിവേഴ്‌സിറ്റിയുടെ 36-ാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണറും പബ്ലിക് യൂനിവേഴ്‌സിറ്റികളുടെ ചാന്‍സലറുമായ ഭഗത് സിംഗ് കോഷിയാരി, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രിക്ക് ബിരുദം സമ്മാനിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ മോത്തിലാല്‍ മദന്‍, വിസി ഡോ വിലാസ് ഭലെ, രജിസ്ട്രാര്‍, ഫാകല്‍റ്റി ഡീന്‍സ്, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords:  Latest-News, National, Top-Headlines, Petrol, Ban, India, Central Government, Minister, Petrol Price, Fuel-Price, Nitin Gadkari, Nitin Gadkari's big claim on petrol ban! Says Petrol will be banned in India in the next 5 years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia