വിവാദ പ്രസംഗം: നിതിന്‍ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 07.10.2014) വിവാദ പ്രസംഗം നടത്തിയതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് നോട്ടീസ്. പ്രസംഗത്തിനിടെ ജനങ്ങള്‍ക്ക് പണം നല്‍കി ബി ജെപി ക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഗഡ്കരി നടത്തിയരുന്നു.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗഡ്കരിയോട് വിശദീകരണം തേടിയിട്ടുണ്ട്.
വിവാദ പ്രസംഗം: നിതിന്‍ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശദീകരണം നല്‍കാനാണ് ഉത്തരവ്. വിശദീകരണം നല്‍കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15നാണ് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് ചെയ്യാനായി നിങ്ങള്‍ ആര് പണം നല്‍കിയാലും അത് സ്വീകരിക്കാം. എന്നാല്‍ വോട്ട്
ചെയ്യുന്നത് വികസനത്തിനാവണമെന്നു മാത്രം.  മാത്രമല്ല മാധ്യമപ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് കാലത്ത് കിട്ടുന്ന സമ്മാനങ്ങള്‍ കയ്യില്‍ വയ്ക്കാനും ഗഡ്കരി നിര്‍ദ്ദേശിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഉത്സവാന്തരീക്ഷത്തില്‍ മധൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Keywords:  Nitin Gadkari Gets Election Commission Notice, Explain Propagating Votes-for-Bribes, BJP, Election, Mumbai, Allegation, Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia