Wedding Ceremony | ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ നിര്‍മല സീതാരാമന്റെ മകള്‍ വിവാഹിതയായി; രാഷ്ട്രീയ നേതാക്കളാരും പങ്കെടുത്തില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാങ്മയി വിവാഹിതയായി. ഗുജറാത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് വരന്‍. ബുധനാഴ്ച ബെംഗ്‌ളൂറു ജയനഗറിലുള്ള ഒരു ഹോടെലില്‍വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. 
Aster mims 04/11/2022

ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബ്രാഹ്മണാചാര പ്രകാരം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു വധു പറകാല വാങ്മയിയുടെ വേഷം.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണില്‍ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ജോയിന്റ് സെക്രടറി റാങ്കില്‍ പിഎംഒയില്‍ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാതിലെ സിഎംഒ ഓഫീസില്‍ റിസര്‍ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.

മിന്റ് ലോന്‍ജിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി. ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇന്‍ഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.

രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനായ പരകാല പ്രഭാകറാണ് വാങ്മയിയുടെ പിതാവ്. അദ്ദേഹം കമ്യൂനികേഷന്‍ അഡൈ്വസറായി സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ആന്ധ്രാപ്രദേശ് സര്‍കാരില്‍ കാബിനറ്റ് റാങ്ക് പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്.

Wedding Ceremony | ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ നിര്‍മല സീതാരാമന്റെ മകള്‍ വിവാഹിതയായി; രാഷ്ട്രീയ നേതാക്കളാരും പങ്കെടുത്തില്ല


Keywords:  News, National, National-News, Wedding, Ceremony, Nirmala Sitharaman, Daughter, married, Simple Ceremony, Nirmala Sitharaman's Daughter Gets Married In A Simple Home Ceremony.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia