Nirbhaya Fund | 'സ്ത്രീ സുരക്ഷയ്ക്കുള്ള 'നിർഭയ ഫണ്ട്' എംഎൽഎമാരുടെ സുരക്ഷയ്ക്കായി ഉപയോഗിച്ചു'; മഹാരാഷ്ട്രയിൽ വിവാദം
Dec 12, 2022, 15:18 IST
മുംബൈ: (www.kvartha.com) നിർഭയ ഫണ്ട് ഉപയോഗിച്ച് മുംബൈ പൊലീസ് വാങ്ങിയ കാറുകൾ ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിലെ എംഎൽഎമാരുടെയും എംപിമാരുടെയും സുരക്ഷയ്ക്കായി ഉപയോഗിച്ചുവെന്ന ആരോപണം മഹാരാഷ്ട്രയിൽ വൻ വിവാദത്തിന് തിരികൊളുത്തി. അതേസമയം ആരോപണങ്ങൾ മന്ത്രി മംഗൾ പ്രഭാത് ലോധ തള്ളിക്കളഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ നിർഭയ ഫണ്ടിന് കീഴിൽ ഈ വർഷം ആദ്യം പൊലീസ് വാങ്ങിയ വാഹനങ്ങൾ ഷിൻഡെയുടെ എംഎൽഎമാർക്കും എംപിമാർക്കും വൈ പ്ലസ് സുരക്ഷ നൽകുന്നതിന് ഉപയോഗിക്കുന്നുന്നുവെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
ഡെൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായ 23കാരിയുടെ പേരിൽ രൂപീകരിച്ച ഫണ്ട് ഉപയോഗിച്ച് ജൂണിൽ മുംബൈ പൊലീസ് 220 ബൊലേറോ, 35 എർട്ടിഗാസ്, 313 പൾസർ മോട്ടോർ സൈക്കിളുകൾ, 200 ആക്ടിവ ഇരുചക്രവാഹനങ്ങൾ എന്നിവ വാങ്ങിയിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 2013 മുതൽ നിർഭയ ഫണ്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിവരുന്നു.
വിവാദങ്ങൾക്കിടെ, നിർഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കാറുകളുടെ ഓഡിറ്റ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും കോൺഗ്രസും എൻസിപിയും ഏകനാഥ് ഷിൻഡെ-ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതിനേക്കാൾ എംഎൽഎമാരുടെ സുരക്ഷയ്ക്കാണോ മുൻതൂക്കമെന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു. ഏഴ് ദിവസത്തിനകം കാറുകൾ തിരികെ നൽകിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഉദ്ധവ് താക്കറെ വിഭാഗം അറിയിച്ചു.

Keywords: Nirbhaya Fund Used For Eknath Shinde MLAs' Security? Row In Maharashtra, National, News, Top-Headlines, Latest-News, Mumbai, Police, MLA, Maharashtra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.