നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഒരുമാസത്തിനുള്ളില്‍; ആരാച്ചാരെ തേടി തിഹാര്‍ ജയില്‍ അധികൃതര്‍
                                                 Dec 3, 2019, 16:24 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  ന്യൂഡെല്‍ഹി: (www.kvartha.com 03.12.2019) ഹൈദരാബാദിലെ മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവം രാജ്യം മുഴുവനും ചര്‍ച്ചയായിരിക്കെ ആറ് വര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കേണ്ട സമയം അടുക്കുന്നു. 
 
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ബ്ലാക്ക് വാറണ്ട് വരാം. അതുകൊണ്ടുതന്നെ ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍.
 
ഒരു മാസത്തിനുള്ളില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലായേക്കുമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ ആരാച്ചാര്‍ ലഭ്യമല്ലാത്തതാണ് ജയില്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മറ്റ് ജയിലുകളില്‍ നിന്നടക്കം ആരാച്ചാര്‍മാരെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍.
 
രാജ്യത്തെ അവസാനത്തെ ആരാച്ചാര്‍ യു പിയില്‍ നിന്നുള്ള വ്യക്തിയാണ്. ഇയാളുടെ ഗ്രാമത്തിലും തിഹാര്‍ ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയാണ് തിഹാര്‍ ജയിലില്‍ അവസാനമായി നടപ്പിലാക്കിയത്. അന്ന് ജയില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെയാണ് ആരാച്ചാരായത്.
 
മുകേഷ് സിംഗ്, പവന്‍, അക്ഷയ്, വിനയ് ശര്‍മ എന്നീ പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഇതില്‍ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി ഡെല്‍ഹി ലെഫ്. ഗവര്‍ണര്‍ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ശുപാര്‍ശ ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും.
 
നിലവില്‍ ശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ വിനയ് ശര്‍മ മാത്രമേ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. ഇവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണോയെന്ന് കോടതി തീരുമാനിക്കും. കൂടുതല്‍ സമയം അനുവദിക്കുന്നില്ലെങ്കില്‍ വിനയ് ശര്‍മയുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം വന്നാല്‍ ഉടന്‍ വധശിക്ഷയുടെ നടപടികള്‍ തുടങ്ങും.
 
രാഷ്ട്രപതി തീരുമാനം എടുത്തുകഴിഞ്ഞാല്‍ കോടതി ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കളെ വിവരം അറിയിക്കും. നിര്‍ഭയ കേസിലെ പ്രതികളുടെ കാര്യത്തില്‍ ഈ നടപടികളെല്ലാം ഒരു മാസത്തിനകം പൂര്‍ത്തിയാകും.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
Keywords: Nirbhaya: Execution nears, but Tihar has no hangman, New Delhi, News, Trending, Execution, Tihar Jail, National. 

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.