SWISS-TOWER 24/07/2023

നിര്‍ഭയ കേസ്: പ്രതി ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

 


ന്യൂഡല്‍ഹി : (www.kvartha.com 18.01.2020) നിര്‍ഭയ കേസ് പ്രതി പവന്‍ കെ ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സംഭവം നടന്നിരുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ ഈ ആവശ്യം ഉന്നയിച്ച് പവന്‍ ഹൈക്കോടതിതെ സമീപിച്ചിരുന്നു. തന്നെ കുറ്റവാളിയാക്കി വിചാരണ നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡെല്‍ഹി ഹൈക്കോടതി ഇയാളുടെ ആവശ്യം തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിര്‍ഭയ കേസ്: പ്രതി ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

അതേസമയം നിര്‍ഭയ കേസിലെ പ്രതികളെയെല്ലാം തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡെല്‍ഹി പട്യാല കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്.

നേരത്തെ ജനുവരി 22നായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്. ഇതിനായി മരണവാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നീളുകയായിരുന്നു.

2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി ഓടുന്ന ബസില്‍ കൂട്ടബലാത്സസംഗത്തിനിരയായത്. സുഹൃത്തിനൊപ്പം രാത്രിയില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്നു. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്.

ഒന്നാംപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. ഇയാള്‍ മൂന്നുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Nirbhaya case: Supreme Court to hear convict's plea against HC order rejecting his juvenility claim, New Delhi, News, Trending, Molestation, Supreme Court of India, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia