നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ?
Jan 28, 2020, 10:54 IST
ഡെല്‍ഹി: (www.kvartha.com 28.01.2020) ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിക്കുക.
ദയാഹര്‍ജിയില്‍ വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
അതേസമയം വധശിക്ഷ റദ്ദാക്കണമെന്ന മറ്റൊരു പ്രതി അക്ഷയ് താക്കൂറിന്റെ ഹരജിയും സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: News, National, Case, Supreme Court of India, Police, Accused, Court, Nirbhaya, Nirbhaya Case SC will Hear Mukesh Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.