Nipah Virus | 'രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം'
Sep 17, 2023, 15:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപോര്‍ട്. എന്‍ഐവിയില്‍ എപിഡമോളജി ആന്‍ഡ് കമ്യൂണികബിള്‍ ഡിസീസസ് വിഭാഗം മുന്‍ മേധാവി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധയ്ക്കു സാധ്യതയുണ്ടെങ്കിലും ഇവ റിപോര്‍ട് ചെയ്തിട്ടില്ലെന്നും പഠനത്തെ ഉദ്ധരിച്ച് ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
പുനെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജി (ഐസിഎംആര്‍-എന്‍ഐവി) രാജ്യവ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍. ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായും ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
കേരളത്തില്‍ സ്ഥിരീകരിച്ച നിപ വൈറസ്, ബംഗ്ലാദേശില്‍ റിപോര്‍ട് ചെയ്ത വൈറസിന്റെ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച്, ഈ വകഭേദത്തില്‍ മരണനിരക്ക് കൂടുതലാണ്. പൊതുവിദ്യാഭ്യാസത്തിലൂടെയും പൊതുസജ്ജീകരണത്തിലൂടെയും വൈറസിനെതിരെ പോരാടിയ ബംഗ്ലാദേശിന്റെ മാതൃക ഇന്‍ഡ്യ പിന്തുടരണമെന്ന് ഗംഗാഖേദ്കര്‍ ആവശ്യപ്പെട്ടു.
രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇന്‍ഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇന്‍ഡക്‌സ് രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക എന്നിവയാണ് പ്രധാനം. 2018, 2019 വര്‍ഷങ്ങളില്‍ മേയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ റിപോര്‍ട് ചെയ്തത്. 2018ല്‍ ഇന്‍ഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയിരുന്നു. തന്റെ വീടിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് രോഗി പഴംതീനി വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നത്.
2021 സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ റിപോര്‍ട് ചെയ്തിരുന്നെങ്കിലും കോവിഡ് സമയത്ത് ക്വാറന്റീന്‍, ഐസൊലേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങള്‍ മാസ്‌ക് ധരിച്ചതുമെല്ലാം അന്നു വളരെ വേഗം രോഗം നിയന്ത്രിക്കാന്‍ സഹായകരമായി. 2023ലും സെപ്റ്റംബറില്‍ തന്നെയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത് എന്നതിനാല്‍ സമ്പര്‍ക്കപ്പട്ടിക വളരെ വേഗം തയാറാക്കാന്‍ സാധിക്കണമെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.

Keywords: Nipah virus circulation in the bat population across nine states and one Union Territory, New Delhi, News, Nipah Virus, Health, Study, Survey, Report, Health Minister, Veena George, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.