Certificate | കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് ഐജിഎന്‍ടിയു
Sep 15, 2023, 13:12 IST
ഭോപാല്‍: (www.kvartha.com) മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല. കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ടിഫികറ്റ് മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി (ഐജിഎന്‍ടിയു) നിര്‍ബന്ധമാക്കിയത്. ഇതോടെ വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്രവേശനം പ്രതിസന്ധിയിലായിരിക്കുകയാണ്.
സര്‍വകലാശാലയില്‍ പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ടിഫികറ്റ് നിര്‍ബന്ധമാണെന്ന് അമര്‍കണ്ടയിലെ ഐജിഎന്‍ടിയു സര്‍വകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ. എം ടി വി നാഗരാജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സര്‍വകലാശാലയിലെ വിവിധ യുജി, പിജി കോഴ്‌സുകളില്‍ വ്യാഴാഴ്ചയും (14.09.2023) വെള്ളിയാഴ്ചയുമായി (15.09.2023) ഓപണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനായി നിരവധി വിദ്യാര്‍ഥികളാണ് മധ്യപ്രദേശിലെത്തിയത്. എന്നാല്‍ നിപ നെഗറ്റീവ് സര്‍ടിഫികറ്റ് ഇല്ലാത്തവര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കേണ്ടെന്ന കര്‍ശന നിര്‍ദേശം വന്നതോടെ വിദ്യാര്‍ഥികളെല്ലാം ദുരിതത്തിലായി.
വ്യാഴാഴ്ചയാണ് സര്‍കുലര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് നിപ സെലില്‍ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തില്‍ ഒരു സര്‍ടിഫികറ്റ് ഇല്ലെന്ന മറുപടിയാണ് ഇവിടെനിന്നു ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കൗണ്‍സിലിങ്ങിന് പോയവര്‍ക്കു പുറമേ സെമസ്റ്റര്‍ അവധി കഴിഞ്ഞ് തിരികെ പോയ വിദ്യാര്‍ഥികളും ഈ ഉത്തരവ് കാരണം പ്രശ്‌നത്തിലായിരിക്കുകയാണ്.
Keywords: News, National, National-News, Nipah-Virus, Educational-News, Madhya Pradesh News, Bhopal News, Nipah, Negative Certificate, Mandatory, Malayali Students, Admission, IGNTU, Nipah Negative Certificate Mandatory; Malayali students unable to take admission in IGNTU Madhya Pradesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.