Nipah | നിപ: കേരളത്തിലേത് ബംഗ്ലാദേശ് വകഭേദം; രോഗത്തിന്റെ പകർച്ച വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതൽ; ചികിത്സിക്കുന്നതിനുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) നിപ ബാധിതരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. ആദ്യത്തെ ഇരയിൽ നിന്നാണ് രോഗം പടർന്നതെന്നും രോഗിയുടെ റൂട് മാപ് ഉടൻ പുറത്തുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വവ്വാൽ സർവ്വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Nipah | നിപ: കേരളത്തിലേത് ബംഗ്ലാദേശ് വകഭേദം; രോഗത്തിന്റെ പകർച്ച വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതൽ; ചികിത്സിക്കുന്നതിനുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി

പുണെയില്‍ നിന്ന് വിദഗ്‌ധ സംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും. രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടാണെന്നും മന്ത്രി വിശദീകരിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബംഗ്ലാദേശ് വകഭേദമാണ് കേരളത്തിൽ കണ്ടുവരുന്ന വൈറസ് ബാധയെന്നും പകർച്ചാ നിരക്ക് കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണെന്നും നിയമസഭയിൽ നിപ ബാധയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. വൈറസ് ഉറവിട കേന്ദ്രങ്ങളായ ആയഞ്ചേരിയിലും മരുതോങ്കരയിലും നിയന്ത്രങ്ങള്‍ കടുപ്പിക്കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായതുകളിൽ കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 43 വാർഡുകളാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പളളി ഗ്രാമപഞ്ചായതുകളിൽ ഉൾപെട്ട വാർഡുകളിലാണ് കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചത്.

കണ്ടയിൻമെന്റ് മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് അനുവദനീയം. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. ഫാർമസികൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വിലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ സർകാർ - അർധസർകാർ- പൊതുമേഖലാ- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

Keywords: Nipah, Kozhikode, Nipah Viirus, Health, Lifestyle, Diseases,  Minister, Veena George, NIV, Nipah medicine to reach by evening: Health Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia