Died | കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി 9 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി ഒമ്പതു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലെ കിതാരം വിലേജില്‍ ബുധനാഴ്ചയാണ് സംഭവം. മുത്തുമണിയുടെ മകന്‍ മഹിരന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ബലൂണ്‍ വിഴുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

Died | കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി 9 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം

സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ 108 ആംബുലന്‍സില്‍ നാമക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കട്ടുപുത്തൂര്‍ 
പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം സംസ്‌കരിച്ചു.

Keywords:  Nine-month-old baby in Tiruchi district died after swallowing balloon, Chennai, News, Accidental Death, Hospitalized, Mahiran, Police, Booked, Probe, Dead Body, National News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia