'അലറി ആര്‍കുന്ന കടലിനോടും കൂരിരുട്ടിനോടും മല്ലിട്ട് പിടിച്ചുനിന്നത് 9 മണിക്കൂര്‍; ഓരോ തവണയും തിര ആഞ്ഞടിക്കുമ്പോഴും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതും, പക്ഷെ ഓരോതവണയും ഏതോ ഒരു ശക്തി ജീവന് തുണയായി'; മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്ന് കരകയറിയ അനില്‍ വെയ്ചലിന് ആ ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ ഭയം മാത്രമാണ് ബാക്കി
May 23, 2021, 17:54 IST
മുംബൈ: (www.kvartha.com 23.05.2021) 'അലറി ആര്‍കുന്ന കടലിനോടും കൂരിരുട്ടിനോടും മല്ലിട്ട് പിടിച്ചുനിന്നത് ഒമ്പത് മണിക്കൂര്‍. ഓരോ തവണയും തിര ആഞ്ഞടിക്കുമ്പോഴും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതും, പക്ഷെ ഓരോതവണയും ഏതോ ഒരു ശക്തി ജീവന് തുണയായി.' മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്ന് കരകയറിയ അനില്‍ വെയ്ചലിന് ആ ദിവസത്തെക്കുറിച്ച് പറയുമ്പോള്‍ ഭയം മാത്രമാണ് ബാക്കി.
അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ അനില്‍ വെയ്ചല്‍ എന്ന 40 വയസുകാരനാണ് മുംബൈയിലെ ബാര്‍ജ് ദുരന്തത്തില്‍ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടത്. അവസാന പ്രതീക്ഷയും നശിച്ച് ഉപ്പുവെള്ളത്തില്‍ പത്താം മണിക്കൂറില്‍ മരണത്തെ കാത്തുകിടന്ന അനിലിനെ ഇന്ത്യന്‍ നാവിക സേനയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. അങ്ങനെ പി 305 ബാര്‍ജ് ദുരന്തത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ഭാഗ്യവാന്മാരില്‍ ഒരാളായി മഹാരാഷ്ട്ര സ്വദേശിയായ അനിലിന്റെ പേരും ചേര്‍ക്കപ്പെട്ടു.
അനിലിന്റെ കണ്‍മുന്നിലാണ് സഹപ്രവര്‍ത്തകര്‍ കടലിലേക്ക് താഴ്ന്നിറങ്ങിയത്. അതില്‍ വ്യത്യസ്തമായൊരു വിധി തനിക്കുമുണ്ടാവില്ലെന്ന് വിശ്വസിച്ച, ഉപ്പുവെള്ളത്തില്‍ ജീവന്‍ അവസാനിക്കുമെന്ന് കരുതിയ താന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അത്ഭുതത്തില്‍ കുറഞ്ഞതൊന്നുമല്ലെന്ന് ഇദ്ദേഹം പറയുന്നു.
അനിലിന്റെ വാക്കുകള്‍ ഇങ്ങനെ;
' ഇനി ഒരിക്കലും കുടുംബത്തേയോ പ്രിയപ്പെട്ടവരേയോ കണ്ടുമുട്ടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മരണവുമായി മല്ലിട്ട ആ 540 മിനുട്ടുകളില്‍ ഒരു ആയുസ് മുഴുവന്‍ ഉണ്ടായിരുന്നു. പ്രതീക്ഷയുടെ നേരിയ കണിക പോലും ഇല്ലായിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

നമ്മള്‍ എല്ലാവരും അതിജീവിക്കുമെന്നും വീടുകളിലേക്ക് തിരികെ പോകുമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. മുങ്ങാതെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് ഊര്‍ജം നല്‍കിക്കൊണ്ടിരുന്നു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നിട്ടും എവിടെ നിന്നാണ് എനിക്ക് ഈ ഊര്‍ജം കിട്ടിയതെന്ന് എനിക്കറിയില്ല.' അനില്‍ ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
' മെയ് 17നാണ് ശക്തമായ കാറ്റിലും തിരയിലും പെട്ട് ബാര്‍ജ് മുങ്ങാന്‍ തുടങ്ങിയത്. മുങ്ങുന്ന ബാര്‍ജില്‍ നിന്ന് കടലിലേക്ക് ചാടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും കടലിലേക്ക് ചാടി. വലിയ സംഘങ്ങളായാണ് എല്ലാവരും ചാടിയത്. ലൈഫ് ജാക്കറ്റിലുള്ള തിളങ്ങുന്ന കുത്തുകള്‍ മാത്രമായിരുന്നു കൂടെയുള്ളവരെ തിരിച്ചറിയുന്നതിനുള്ള സൂചന.
അത് നോക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും. സംഘമായി ചാടിയവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ ദീര്‍ഘനേരം അങ്ങനെ നില്‍ക്കാനും സാധിച്ചില്ല. എട്ട് മീറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ അകപ്പെട്ട് ചേര്‍ത്തുപിടിച്ച കൈകള്‍ വേര്‍പെട്ടു. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ ഞങ്ങള്‍ വീണ്ടും നീന്തി പരസ്പരം ചേരും.
ഓരോ തവണ തിരമാല ആഞ്ഞടിക്കുമ്പോഴും വായിലും കണ്ണിലും മൂക്കിലും ഉപ്പുവെള്ളം കയറും. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടും. ആ അവസ്ഥയില്‍ ഒമ്പത് മണിക്കൂര്‍ പോയിട്ട് ഒരു മണിക്കൂര്‍ പോലും നില്‍ക്കാന്‍ സാധിക്കുമോ എന്നായിരുന്നു ആശങ്ക. അതിജീവിക്കാനാവാതെ പലരും ജീവന്‍ വെടിഞ്ഞു. കണ്‍മുന്നില്‍ ഒരാള്‍ അന്ത്യശ്വാസം വലിക്കുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായിരുന്നു.
കടല്‍വെള്ളം വയര്‍ നിറച്ചിരുന്നു. കൈകാലുകള്‍ തളര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ പോലുമാവാതെ മരണത്തെ കാത്തിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചവുമായി നേവിയുടെ രക്ഷാപ്രവര്‍ത്തകര്‍ വന്നത്. അപ്പോഴേക്കും അവരുടെ ബോട്ടിലേക്ക് കയറാന്‍ പോലും ശേഷിയില്ലാത്ത തരത്തില്‍ ഞാന്‍ തളര്‍ന്നിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ബോട്ടില്‍ പിടിച്ച് കയറിയത്. ബോട്ടിലെത്തിയപ്പോഴേക്കും സന്തോഷവും സങ്കടവും എല്ലാം ചേര്‍ന്ന് തളര്‍ന്നുവീണിരുന്നു.
13 ഉറ്റ സുഹൃത്തുക്കളാണ് കൂടെയുണ്ടായിരുന്നത്. ആറ് പേര്‍ മാത്രമാണ് തിരിച്ചുവന്നത്. ബാക്കിയുള്ളവരില്‍ ചിലരുടെ മൃതദേഹം കിട്ടി, ചിലരെ ഇപ്പോഴും കിട്ടിയില്ല. കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും പ്രാര്‍ഥന കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് കരുതുന്നു. ദൈവത്തിന്റെ ദാനമാണ് തിരിച്ചുകിട്ടിയ ഈ ജീവിതം. അനില്‍ പറഞ്ഞു.
261 പേരാണ് മുംബൈ ബാര്‍ജ് ദുരത്തില്‍പ്പെട്ടത്. ഇവരില്‍ 51 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 24 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Keywords: ‘Nine Hours In The Sea Felt Like A Lifetime’: The Extraordinary Story Of A P305 Survivor, Mumbai, News, Engineers, Dead Body, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.