Accidental Death | രക്ഷാപ്രവര്‍ത്തനത്തിനിടെ ദാരുണ സംഭവം; വാഹനാപകട സ്ഥലത്ത് ഓടിക്കൂടിയ ആള്‍കൂട്ടത്തിലേക്ക് ആഢംബര കാര്‍ പാഞ്ഞു കയറി 9 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) ആഢംബര കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ചു കയറി പൊലീസുകാരടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗാന്ധിനഗര്‍ റോഡിലെ മേല്‍പാലത്തിലാണ് അപകടം നടന്നത്. ബുധനാഴ്ച (19.07.2023) അര്‍ധരാത്രിയാണ് സംഭവം.

ഒരു കാര്‍ ടെംപോയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ഈ അപകടസ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് ഒരു അതിവേഗം പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു സംഭവം. 

ആള്‍കൂട്ടവും പൊലീസും കൂട്ടമായി നില്‍ക്കുന്നതിനിടയിലേക്കാണ് മറ്റൊരു കാര്‍ പാഞ്ഞുകയറിയത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ മുകളില്‍വരെ ആളുകള്‍ പരുക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.  

Accidental Death | രക്ഷാപ്രവര്‍ത്തനത്തിനിടെ ദാരുണ സംഭവം; വാഹനാപകട സ്ഥലത്ത് ഓടിക്കൂടിയ ആള്‍കൂട്ടത്തിലേക്ക് ആഢംബര കാര്‍ പാഞ്ഞു കയറി 9 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരുക്ക്



Aster_MIMS
Keywords:  News, National, National-News, Accident-News, Accidental Death, Cops, Multiple Car Crash, Ahmedabad, ISKCON Flyover, Nine dead, including two cops, in multiple car crash on Ahmedabad's ISKCON flyover.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia