NIA | കശ്മീരില്‍ വാഹനത്തിന് തീപ്പിടിച്ച് 5 സൈനികര്‍ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം; അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം പൂഞ്ചിലെത്തി; വീരമൃത്യു വരിച്ച സൈനികരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

 


ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് തീപ്പിടിച്ച് അഞ്ച് സൈനികര്‍ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം. കരസേനാ വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് കശ്മീര്‍. 

ഭീകരാക്രമണമുണ്ടായ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സംഘമെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. എന്‍ഐഎയുടെ ഡെല്‍ഹിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും പൂഞ്ചിലെത്തും. 

അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍കാര്‍ കാണുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യവും പൊലീസും തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. 

വ്യാഴാഴ്ച തന്നെ എന്‍ഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ആക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. നഗ്രോട്ട ആസ്ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവീല്‍ദാര്‍ മന്‍ദീപ് സിങ്, ലാന്‍സ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാള്‍, കുല്‍വന്ത് സിങ്, ശിപായിമാരായ ഹര്‍കൃഷന്‍ സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിള്‍സ് യൂനിറ്റിലെ അംഗങ്ങളാണിവര്‍. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ജമ്മു ഡിവിഷനിലെ ഭിംബര്‍ ഗലിയില്‍നിന്നു സംഗിയോടിലേക്കു നീങ്ങിയ വാഹനത്തിനു നേരെ ഭീകരര്‍ വെടിവയ്ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിച്ചു തീ ആളിപ്പടര്‍ന്ന വാഹനത്തില്‍ കുടുങ്ങി സൈനികര്‍ വെന്തുമരിക്കുകയായിരുന്നു. പൂഞ്ചിലെ ഭീംബര്‍ ഗലിയില്‍നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.  

ഇടിമിന്നലേറ്റാണ് തീപടര്‍ന്നതെന്ന് ആദ്യം വാര്‍ത്ത പരന്നെങ്കിലും ഭീകരാക്രമണമാണെന്നു സൈന്യം പിന്നീടു സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത മഴയും കാഴ്ചാദുരക്കുറവും ഉണ്ടായ സമയത്തായിരുന്നു ആക്രമണം. ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സൈനികനെ രജൗറിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. സൈനികന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 

NIA | കശ്മീരില്‍ വാഹനത്തിന് തീപ്പിടിച്ച് 5 സൈനികര്‍ മരിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം; അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം പൂഞ്ചിലെത്തി; വീരമൃത്യു വരിച്ച സൈനികരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു


അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തുവെന്നാണ് റിപോര്‍ടുകള്‍. ഭീകരതയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.



Keywords: News, National-News, National, Jammu-and-Kashmir, Soldiers, Killed, Terror Attack, Top Headlines, Trending, Minister, NIA, Fire, Blast, Injured, Hospital, NIA team to reach Poonch terror attack site shortly, Army releases names of 5 soldiers killed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia