Coimbatore car blast |കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു; കൊല്ലപ്പെട്ട ജമീശ മുബീന്റെ അടുത്തബന്ധുവും അറസ്റ്റില്‍
Oct 27, 2022, 18:35 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(NIA) ഏറ്റെടുത്തു. സംഭവത്തില്‍ ബുധനാഴ്ച എന്‍ ഐ എ കേസ് രെജിസ്റ്റര്‍ ചെയ്തു. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ എന്‍ ഐ എ അന്വേഷണത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എന്‍ ഐ എ കേസ് ഏറ്റെടുത്തത്.
അതിനിടെ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജമീശ മുബീന്റെ അടുത്തബന്ധുവായ അഫ്സര്‍ ഖാനാണ് വ്യാഴാഴ്ച പിടിയിലായത്. അഫ്സര്‍ ഖാന് മുഖേന ഓണ്‍ലൈന്‍ വഴിയാണ് ജമീശ മുബീന് സ്ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ സംശയം.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ അഞ്ചുപേരെ പിടികൂടിയിരുന്നു. ഫിറോസ് ഇസ്മഈല്‍, നവാസ് ഇസ്മഈല്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്, മുഹമ്മദ് തല്‍ഹ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിന്‍ഡറുകളുമായി ഉക്കടം സ്വദേശി ജമീശ മുബീനാണ് കാറോടിച്ചെത്തിയത്. സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
2019-ല്‍ എന്‍ ഐ എ ചോദ്യംചെയ്തയാളാണ് ജമീശ മുബീന്. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ക്ക് ദാഇശ് കേസില്‍ കേരളത്തില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
Keywords: NIA takes over Coimbatore car blast case probe, New Delhi, News, Trending, Bomb Blast, NIA, Probe, Arrested, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.