NIA Raid | ഡെല്‍ഹി ഉള്‍പെടെ രാജ്യത്തെ 4 സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന
Oct 18, 2022, 09:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മിന്നല്‍ പരിശോധന. ഡെല്‍ഹി, രാജസ്താന്‍, പഞ്ചാബ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപോര്‍ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തുക ലഭിക്കുന്നുണ്ടെന്നും മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സൂചന.
നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോന്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.
Keywords: News,National,India,New Delhi,NIA,Raid,Top-Headlines, NIA conducts raids at multiple locations across states to dismantle nexus between terrorists and drug smugglersNIA conducts raids at multiple locations across states to dismantle nexus between terrorists and drug smugglers
— ANI Digital (@ani_digital) October 18, 2022
Read @ANI Story | https://t.co/BrQ8hjLGaz#NIA #Raids #Drugs #Terrorists pic.twitter.com/LMBGMC5RAy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.