തമിഴ്നാട്ടില്‍നിന്ന് പിടിയിലായ തീവ്രവാദികള്‍ കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് എന്‍ ഐ എ; പ്രതികളെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍നിന്നുള്ള പ്രത്യേക സംഘം കര്‍ണാടകയിലേക്കു പോകും
Nov 30, 2016, 11:36 IST
ബംഗളൂരു: (www.kvartha.com 30.11.2016) കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്നും പിടിയിലായ തീവ്രവാദികള്‍ കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് എന്‍ ഐ എ. തീവ്രവാദികളില്‍ നിന്നും കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളുടെ വിശദാംശങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചു.
സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ സ്ഥാപകരാണ് പിടിയിലായവരെന്ന് എന്‍ഐഎ അറിയിച്ചു. മധുരയില്‍ വെച്ച് തിങ്കളാഴ്ച അറസ്റ്റിലായ തീവ്രവാദികളായ അബ്ബാസ് അലിയും ചെന്നൈയില്‍നിന്നു പിടിയിലായ ദാവൂദ് സുലൈമാനുമാണു സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാര്.
ദാവൂദും സംസം കരീമും ചേര്‍ന്നാണു ബോംബ് സ്ഥാപിച്ചത്. അബ്ബാസും ഷംസുദീനും ചേര്‍ന്നാണു ബോംബ് നിര്‍മിച്ചത്. ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദാണ്. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസ്സിലാണെന്നും 2015 ജനുവരിയിലാണ് സംഘടനയുണ്ടാക്കിയതെന്നും എന്‍ഐഎ അറിയിച്ചു. കേസില്‍ അഞ്ചു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ദാവൂദും സംസം കരീമും ചേര്‍ന്നാണു ബോംബ് സ്ഥാപിച്ചത്. അബ്ബാസും ഷംസുദീനും ചേര്‍ന്നാണു ബോംബ് നിര്‍മിച്ചത്. ഉപേക്ഷിച്ച പെന്‍ഡ്രൈവിലെ സന്ദേശങ്ങള്‍ തയാറാക്കിയത് ദാവൂദാണ്. കലക്ടറേറ്റ് പരിസരത്തെ പോസ്റ്ററുകള്‍ അച്ചടിച്ചത് കരീമിന്റെ പ്രസ്സിലാണെന്നും 2015 ജനുവരിയിലാണ് സംഘടനയുണ്ടാക്കിയതെന്നും എന്‍ഐഎ അറിയിച്ചു. കേസില്‍ അഞ്ചു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
അഞ്ചുപേരെയും ബുധനാഴ്ച ബംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഷംസുദ്ദീന്, മുഹമ്മദ് അയൂബ്, അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, കരീം എന്നിവരെയാണ് എന്‍ഐഎ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കുന്നത്. കഴിഞ്ഞദിവസം അര്‍ധ രാത്രിയോടെയാണ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയതിനുശേഷം തെളിവെടുപ്പിനായി മൈസുരുവിലേക്കു കൊണ്ടുപോകും. ഇവരെ ചോദ്യം ചെയ്യാനായി കേരളത്തില്‍നിന്നുള്ള പ്രത്യേക സംഘവും കര്‍ണാടകയിലേക്കു പോകും.
Also Read:
ബദിയടുക്ക തേങ്ങി; കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കാണാതായപ്പോള്‍ വീട്ടുകാരും നാട്ടുകാരും തെരഞ്ഞത് കുട്ടികളെ 'തട്ടിക്കൊണ്ടു'പോയവരെ
Keywords: NIA arrests five 'Al-Qaeda terrorists' in Malappuram, Kollam blasts, Bangalore, chennai, Message, Bomb, Court, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.