ഹി​സ്ബു​ള്‍ ബ​ന്ധ​മു​ള്ള ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ല്‍; രണ്ടുവർഷം മുമ്പ് പുറത്താക്കിയ ആളെന്ന് പാ​ര്‍​ട്ടി

 


ശ്രീ​ന​ഗ​ര്‍: (www.kvartha.com 01.05.2020) ജ​മ്മു-​കശ്മീരിൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ബി​ജെ​പി നേ​താ​വി​നെ എ​ന്‍​ ഐ ​എ അ​റ​സ്റ്റ് ചെ​യ്തു. താ​രി​ഖ് അ​ഹ​മ്മ​ദ് മി​ര്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ളെ 2018ല്‍ ​പു​റ​ത്താ​ക്കി​യ​താ​യി പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ച​താ​യി എ​ന്‍​ഡി​ടി​വി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഹി​സ്ബു​ള്‍ തീ​വ്ര​വാ​ദി​ക​ള്‍​ക്കൊ​പ്പം പി​ടി​യി​ലാ​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ദേ​വീ​ന്ദ​ര്‍ സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​മ്മു-​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യ​ന്‍ ജി​ല്ല​യി​ലെ വാ​ചി ഗ്രാ​മ​മു​ഖ്യ​നാ​ണ് താ​രി​ഖ്. 2014ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​യാ​ള്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. അ​ക്കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ശ്രീ​ന​ഗ​റി​ല്‍ വ​ച്ച്‌ ഇ​യാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കൊ​പ്പം സ്റ്റേ​ജി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.


ഹി​സ്ബു​ള്‍ ബ​ന്ധ​മു​ള്ള ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ല്‍; രണ്ടുവർഷം മുമ്പ് പുറത്താക്കിയ ആളെന്ന് പാ​ര്‍​ട്ടി

ജ​മ്മു​വി​ലെ എ​ന്‍​ ഐ ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ താ​രി​ഖി​നെ ആ​റു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ദേ​വീ​ന്ദ​ര്‍ സിം​ഗി​നൊ​പ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്ത ന​വീ​ദ് ബാ​ബു എ​ന്ന ഹി​സ്ബു​ള്‍ ഭീ​ക​ര​നി​ല്‍ നി​ന്നു​മാ​ണ് താ​രി​ഖി​നെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​കു​ന്ന​ത്. ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യ്ക്ക് തോ​ക്കും വെ​ടി​യു​ണ്ട​ക​ളും മ​റ്റും ന​ല്‍​കു​ന്ന​ത് താ​രി​ഖ് ആ​ണെ​ന്ന് ന​വീ​ദ് ബാ​ബു പ​റ​ഞ്ഞു.

Summary: NIA arrests BJP member for links with Hizbul Mujahideen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia