Police Custody | ഇന്‍ഡ്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക് സ്ഥാപകനേയും എച് ആര്‍ മേധാവിയേയും 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച് ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച പുലര്‍ചെയാണ് ഇരുവരേയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.

ഇരുവരെയും കഴിഞ്ഞ ദിവസമാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക് ഓഫിസിലും സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം നിരവധി കേന്ദ്രങ്ങളില്‍
മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയതിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് നടപടി. ഇതില്‍ ഒമ്പതുപേര്‍ വനിതകളാണ്.
Aster mims 04/11/2022

Police Custody | ഇന്‍ഡ്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക് സ്ഥാപകനേയും എച് ആര്‍ മേധാവിയേയും 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ചൊവ്വാഴ്ച പുലര്‍ചെ ആറുമണി മുതല്‍ 46 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. ന്യൂസ് ക്ലിക് ഓഫിസ് സീല്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരായ ഉര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, അബിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സുഹൈൽ ഹാശ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ ഠാകുര്‍ത്ത എന്നിവരുടെ വസതികളിലും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. 

എകെജി ഭവനിലെ ജീവനക്കാരനായ ശ്രീനാരായണ, മകനും ന്യൂസ് ക്ലിക് പ്രവര്‍ത്തകനുമായ സുമിത് കുമാര്‍ എന്നിവര്‍ താമസിക്കുന്ന സ്ഥലമെന്ന നിലക്കാണ് പൊലീസ് യെചൂരിക്ക് നല്‍കിയിട്ടുള്ള കാനിങ് റോഡിലെ സര്‍കാര്‍ വസതിയില്‍ എത്തിയത്. സുമിത് കുമാറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപും പൊലീസ് കൊണ്ടുപോയി. ടീസ്റ്റ ഡയറക്ടറായ 'ട്രൈ കോണ്ടിനെന്റല്‍' എന്ന കേന്ദ്രം ന്യൂസ് ക്ലികിന് ലേഖനങ്ങള്‍ നല്‍കുന്നുവെന്നതായിരുന്നു ടീസ്റ്റയെ നോട്ടമിട്ടതിന്‌ കാരണം.

ചൈനീസ് സര്‍കാരുമായി അടുത്ത ബന്ധമുള്ള അമേരികന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലികിന്‌ പണം നല്‍കിയെന്ന ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയ്ക്കു പിന്നാലെ ഓഗസ്റ്റ് 17നു യുഎപിഎ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറില്‍ ഡെല്‍ഹിയിലെ ന്യൂസ് ക്ലിക് ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Keywords: News Click founder Prabir Purkayastha, HR head sent to 7-day police custody, New Delhi, News, News Click Founder, Police Custody, Magistrate, Arrest, Probe, Raid, Media, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia