Virat Kohli | ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടി രൂപയോ? വാര്‍ത്തകേട്ട് ഞെട്ടിയവരില്‍ വിരാട് കോഹ്ലിയും; പിന്നാലെ ഈ കേള്‍ക്കുന്നതൊന്നും സത്യമല്ലെന്ന വെളിപ്പെടുത്തലും

 


മുംബൈ: (www.kvartha.com) കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇടുന്നതിന് ക്രികറ്റ് താരം വിരാട് കോഹ്ലിക്ക് 11.45 കോടി രൂപ പ്രതിഫലം ലഭിക്കുന്നുവെന്നുള്ളത്. വാര്‍ത്ത കേട്ടവര്‍ക്കെല്ലാം അമ്പരപ്പാണ് ഉണ്ടായത്. അത്തരത്തില്‍ ഞെട്ടിയവരില്‍ സാക്ഷാല്‍ കോഹ്ലിയും ഉണ്ടായിരുന്നു. പിന്നാലെ സത്യാവസ്ഥ വിവരിച്ച് പോസ്റ്റിടുകയും ചെയ്തു.

'ഈ കേള്‍ക്കുന്നതൊന്നും സത്യമല്ല'! എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച പോസ്റ്റില്‍ കോഹ്ലി വ്യക്തമാക്കിയിരിക്കുന്നത്. 'ജീവിതത്തില്‍ ഇന്നുവരെ നേടിയിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും നന്ദിയുള്ളവനും കടപ്പെട്ടവനുമാണ് ഞാന്‍. എങ്കിലും, സമൂഹമാധ്യമങ്ങളില്‍നിന്ന് എനിക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല' എന്നും കോഹ്ലി കുറിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ 256 മില്യന്‍ ഫോളോവേഴ്‌സുള്ള വിരാട് കോഹ്ലിക്ക്, ഒരു സ്‌പോണ്‍സേഡ് പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടി രൂപയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപര്‍ എച് ക്യു എന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകളാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്കു പിന്നില്‍.

600 മില്യന്‍ (60 കോടി) ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ലോകത്തെ ആദ്യ വ്യക്തിയായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയതായും ഇതേ സ്ഥാപനം സ്ഥിരീകരിച്ചിരുന്നു. മൂന്നു വര്‍ഷമായി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നതും റൊണാള്‍ഡോയ്ക്കാണ്. ഒരു പോസ്റ്റിന് ഏകദേശം 3.23 മില്യന്‍ ഡോളര്‍ (27 കോടി രൂപ). 48.2 കോടി ഫോളോവേഴ്‌സുമായി രണ്ടാമതു നില്‍ക്കുന്ന മെസ്സിക്ക് ഏകദേശം 2.6 മില്യന്‍ ഡോളറാണ് (21.5 കോടി രൂപ) ഓരോ പോസ്റ്റിനും പ്രതിഫലം. ഇതിനൊപ്പമാണ് കോഹ്ലിയുടെ പ്രതിഫലവും ഇവര്‍ പ്രസിദ്ധപ്പെടുത്തിയത്.

Virat Kohli | ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടി രൂപയോ? വാര്‍ത്തകേട്ട് ഞെട്ടിയവരില്‍ വിരാട് കോഹ്ലിയും; പിന്നാലെ ഈ കേള്‍ക്കുന്നതൊന്നും സത്യമല്ലെന്ന വെളിപ്പെടുത്തലും

രാജ്യാന്തര തലത്തില്‍ പുറത്തിറക്കിയ പട്ടികയില്‍ ആദ്യ 20ല്‍ ഉള്ള ഏക ഇന്‍ഡ്യക്കാരനും വിരാട് കോഹ്ലിയാണ്. സമൂഹ മാധ്യമങ്ങളില്‍നിന്ന് താരങ്ങള്‍ ഉണ്ടാക്കുന്ന തുക ഓരോ വര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഹോപര്‍ എച് ക്യു സഹ സ്ഥാപകന്‍ മൈക് ബാന്‍ഡാര്‍ പ്രതികരിച്ചു. പട്ടികയില്‍ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29-ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നതെന്നാണ് റിപോര്‍ട്.

Keywords:  ‘News about my social media earnings is not true’: Virat Kohli breaks silence on his per post earnings on Instagram, Mumbai, News, Virat Kohli, Social Media, Instagram Post, Twitter, Hopper HQ, Cristiano Ronaldo, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia