Nayanthara and Vignesh in Thailand | മധുവിധു ആഘോഷിക്കാനായി നയന്‍താരയും വിഘ്‌നേഷ് ശിവനും തായ് ലന്‍ഡിലെത്തി; ആരാധകരുമൊത്തുള്ള ബാങ്കോകിലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

 


ചെന്നൈ: (www.kvartha.com) വിവാഹ ശേഷം നയന്‍താരയും വിഘ്‌നേഷ് ശിവനും മധുവിധു ആഘോഷിക്കാനായി തായ് ലന്‍ഡിലെ ബാങ്കോകിലെത്തി. കല്യാണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും തങ്ങളുടെ ഹണിമൂണ്‍ പ്ലാനുകളെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ, തായ്ലന്‍ഡിലെ ഒരു റിസോര്‍ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടതോടെയാണ് വിവരം പുറത്തായത്. ഇരുവരും തായ്ലന്‍ഡ് വിമാനത്താവളത്തില്‍ ആരാധകര്‍ക്കൊപ്പം പോസ് ചെയ്യുന്ന ഫോടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
            
Nayanthara and Vignesh in Thailand | മധുവിധു ആഘോഷിക്കാനായി നയന്‍താരയും വിഘ്‌നേഷ് ശിവനും തായ് ലന്‍ഡിലെത്തി; ആരാധകരുമൊത്തുള്ള ബാങ്കോകിലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു


ജൂണ്‍ ഒമ്പതിന് നടന്ന സ്വപ്നതുല്യമായ വിവാഹ ചടങ്ങില്‍ രജനികാന്ത്, സൂര്യ, വിജയ്, ശാരൂഖ് ഖാന്‍, വിജയ് സേതുപതി, ദിലീപ് എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 11 ന് നയന്‍താരയും വിഘ്നേഷ് ശിവനും മാധ്യമങ്ങളെ കണ്ട് തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. നയന്‍താരയും വിഘ്നേഷ് ശിവനും 2015 മുതല്‍ പ്രണയത്തിലായിരുന്നു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. നയന്‍താരയുടെ അമ്മയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിനാല്‍ ഇരുവരും അമ്മയെ കാണാനായി കൊച്ചിയിലെത്തിയിരുന്നു.

ശാരൂഖ് ഖാന്റെ ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രിലിലാണ് നയന്‍താര. കൂടാതെ നിരവധി സിനിമകളും റിലീസിനായി കാത്തിരിക്കുന്നു. അതുപോലെ, വിഘ്‌നേഷ് ശിവന്‍ അജിതിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിന് തയ്യാറെടുക്കുകയാണ്. എകെ 62 എന്നാണ് സിനിമയുടെ പേര്.

Keywords: Newlyweds Nayanthara and Vignesh Shivan visit Thailand for honeymoon, National, News, Top-Headlines, Chennai, Nayan Thara, Actress, Honey Moon, Wedding, Photo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia