വിവാഹിതരാകാൻ പോകുന്നവർ ഇനി ഇത് വാങ്ങേണ്ടതില്ല; ദമ്പതികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ‘സാധനം’ സർക്കാർ നിങ്ങൾക്ക് സൗജന്യമായി നൽകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com 06.07.2017) വിവാഹിതരാകാൻ പോകുന്നവർ ഇനി ഗർഭ നിരോധന ഉറ വാങ്ങേണ്ടതില്ല. ദമ്പതികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഈ 'സാധനം' ശാഖൺ (വിവാഹ സമ്മാനമായി) നൽകാൻ സർക്കാർ തീരുമാനിച്ചു. ഉത്തർ പ്രദേശ് സർക്കാറാണ് കുടുംബാസൂത്രണത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് മുഖേന ഇത് വീടുകളിലെത്തിക്കുന്നത്. ജൂലൈ 11 ലോക ജനസംഖ്യ ദിനത്തിലാണ്  മിഷൻ പരിവാർ വികാസിന്റെ ഭാഗമായി പദ്ധതി ആവിഷ്ക്കരിക്കുന്നത്.

ഗർഭ നിരോധന ഉറക്ക് പുറമെ അടിയന്തിര ഗർഭനിരോധന ഗുളികകളും നൽകുന്നുണ്ട്. കൂടാതെ, ടവ്വൽ, നഖം വെട്ടി, ചീപ്പ്, കണ്ണാടി എന്നിവക്കൊപ്പം ആരോഗ്യ വകുപ്പിന്റെ കത്തും അടങ്ങിയതാണ് ഗിഫ്റ്റ്. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ആവശ്യവും രേഖപ്പെടുത്തിയിട്ടുള്ള കത്തിൽ രണ്ട് കുട്ടികളായി പരിമിതപ്പെടുത്തണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വിവാഹിതരാകാൻ പോകുന്നവർ ഇനി ഇത് വാങ്ങേണ്ടതില്ല; ദമ്പതികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ‘സാധനം’ സർക്കാർ നിങ്ങൾക്ക് സൗജന്യമായി നൽകും

വധുവിനും വരനും വേറെ വേറെ കിറ്റുകൾ നൽകുമെന്ന് മിഷൻ പരിവാർ വികാസ് മാനേജർ അവനീഷ് സക്‌സീന പറഞ്ഞു. വിവാഹ ജീവിതത്തിന്റെ മഹത്വം അറിയിക്കുക കൂടിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവാഹിതരാകാൻ പോകുന്നവർ ഇനി ഇത് വാങ്ങേണ്ടതില്ല; ദമ്പതികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ‘സാധനം’ സർക്കാർ നിങ്ങൾക്ക് സൗജന്യമായി നൽകും

ആർക്കെങ്കിലും മനസ്സിലാകാതെ വരികയോ എന്തെങ്കിലും സംശയമുണ്ടെങ്കിലോ ആശാ വർക്കേഴ്‌സിനോട് ചോദിക്കാമെന്ന് യു പി ഹെൽത് മിഷൻ ഡയറക്ടർ അലോക് കുമാർ പറഞ്ഞു.

Summary: Newly wed couples in UP will get a 'shagun'(ceremonial offering) from the state government. To be distributed through neighbourhood ASHA workers, the 'shagun' will actually be a kit promoting family planning message and compiring condoms and oral contraceptive pills among other things.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia