Estranged | താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വിവാഹവേദിയില്‍ തന്നെ വേര്‍പിരിഞ്ഞു; കാരണമുണ്ട്
Sep 3, 2022, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുപ്പൂര്‍: (www.kvartha.com) താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വിവാഹവേദിയില്‍ തന്നെ വേര്‍പിരിഞ്ഞു. നഗരത്തിലെ പൂളുവപ്പട്ടിയില് കഴിഞ്ഞദിവസമാണ് സംഭവം. പൂളുവപ്പട്ടി സ്വദേശിയായ 32 വയസ്സുള്ള വസ്ത്രശാലയിലെ തൊഴിലാളിയും 25 കാരിയുമാണ് വിവാഹിതരായത്.
ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. പൂളുവപ്പട്ടി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ടല്‍ ചടങ്ങ്. അതിനുശേഷം മണ്ഡപത്തില്‍ എത്തിയപ്പോഴാണ് വരന്റെ ഒരുകാലില് അപകടം മൂലമുണ്ടായ ഗുരുതര പരിക്കും ശസ്ത്രക്രിയയുടെ അടയാളങ്ങളും വധുവിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇതേകുറിച്ച് ചോദ്യങ്ങളായി.
കാര്യങ്ങള്‍ വരന് വിശദീകരിച്ചെങ്കിലും തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചതിനെ യുവതി ചോദ്യംചെയ്തു. തുടര്‍ന്നുനടന്ന വാഗ് വാദത്തിനൊടുവില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ നഗരത്തിലെ വനിതാ പൊലീസ് സംഘം പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വരന് സ്ഥിരമായി ജോലിക്ക് പോകുന്നില്ലെന്ന ആരോപണവും വധുവിന്റെ വീട്ടുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ് പൊലീസിന് കൈമാറി.
Keywords: Newly wed couple estranged at wedding venue in Tamilnadu, Chennai, News, Local News, Marriage, Police, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

