വൈദ്യ ശാസ്ത്രത്തിന് അത്ഭുതം; ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ്, ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 03.08.2017) നവജാത ശിശു ജനിച്ചത് വയറ്റില്‍ മറ്റൊരു ശിശുവുമായി. മുംബ്രയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 19 കാരിയായ യുവതി ജന്മം നല്‍കിയ നവജാതശിശുവിന്റെ വയറിനുള്ളില്‍ മാംസപിണ്ഡമുണ്ടെന്ന് സ്‌കാനിങ്ങിനിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്‌നന്‍സി എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഇതെന്നും ലോകത്ത് ഇതുവരെ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഉള്ളിലുള്ളത് മാംസപിണ്ഡമല്ലെന്നും മറ്റൊരു ശിശുവാണെന്നും ഡോക്ടര്‍മാര്‍ക്ക് മനസിലായത്. കാലുകളും ഒരു കൈയും തലച്ചോറും മാത്രമുള്ള പൂര്‍ണവളര്‍ച്ചയെത്താത്ത ഭ്രൂണത്തിന്റെ മൃതദേഹം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

വൈദ്യ ശാസ്ത്രത്തിന് അത്ഭുതം; ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ്, ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

നവജാതശിശുവിന്റെ വയറിനു പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഏഴുസെന്റിമീറ്റര്‍ നീളമുള്ള ഭ്രൂണത്തെയാണ് ബിലാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അമ്മയേയും നവജാതശിശുവിനെയും വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

Also Read:
സിപിഎം നടപടിക്ക് വിധേയനായ യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകന്‍; അണികളില്‍ അമര്‍ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Newborn Baby 'Pregnant With His Own Twin Brother' Shocks Doctors, Mumbai, Hospital, Treatment, News, Report, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia