Baby Found | മാലിന്യങ്ങൾക്കിടയിൽ നവജാത ശിശു; ഡിഎൻഎ പരിശോധനയ്ക്ക് ഒടുവിൽ കണ്ടെത്തിയത് അതിശയിപ്പിക്കുന്ന കാര്യം; സംഭവിച്ചത് ഇങ്ങനെ!
Nov 24, 2022, 10:13 IST
ജയ്പൂർ: (www.kvartha.com) പഠനം തുടരാൻ ഏഴ് മാസം പ്രായമുള്ള നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന വിചിത്ര സംഭവം രാജസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് നഴ്‌സിംഗ് വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു.
അടുത്തിടെ ചിറ്റോർഗഡിലെ സെക്ടർ ഒന്നിൽ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് അസ്ഹറും പപ്പുവും എന്ന് പേരുള്ള രണ്ട് യുവാക്കൾ രാജസ്ഥാൻ സ്റ്റീൽ കടയുടെ പുറകിലേക്ക് പോയി. മാലിന്യങ്ങൾക്കിടയിൽ മഴയിൽ നനഞ്ഞൊഴുകുകയായിരുന്ന കൊച്ചു പെൺകുട്ടിയെ ഇരുവരും ചേർന്ന് രക്ഷപ്പെടുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഈ കടയുടെ അടുത്ത് ഒരു വനിതാ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്.
ഹോസ്റ്റലിലെത്തി പൊലീസ് എല്ലാവരെയും ചോദ്യം ചെയ്തതായി വനിതാ സ്റ്റേഷൻ ഇൻചാർജ് സുശീല ഖോയ്‌വാൾ പറഞ്ഞു. അന്വേഷണത്തിനിടയിൽ ഒരു വിദ്യാർഥിനി അല്പം പരിഭ്രാന്തയായി കാണപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ തനിക്കറിയില്ലെന്ന് പറഞ്ഞു.
സംശയം തോന്നിയ പൊലീസ് വിദ്യാർഥിനിയുടെ ഡിഎൻഎ സാമ്പിൾ എടുത്ത് പരിശോധനയ്ക്കായി ജയ്പൂരിലേക്ക് അയച്ചു. ഡിഎൻഎ റിപ്പോർട്ട് നവജാതശിശുവുമായി പൊരുത്തപ്പെട്ടു. സംഗതി തെളിഞ്ഞതോടെ വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനി രണ്ട് വർഷം മുമ്പ് വിവാഹിതയായിരുന്നെന്നും വിവാഹശേഷം ഭർത്താവിനൊപ്പം ഗുജറാത്തിലെ സൂറത്തിൽ താമസിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
സൂറത്തിൽ താമസിക്കുമ്പോൾ നഴ്‌സിംഗിന് സീറ്റ് ലഭിച്ചതിനെ തുടർന്ന് ചിറ്റോർഗഡിലെത്തി. ഇവിടെ എത്തിയ ശേഷമാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോളജിലെ നാണക്കേട് ഒഴിവാക്കാനും തുടർപഠനം തുടരാനും അബോർഷൻ ഗുളിക കഴിച്ചു. എന്നാൽ ഏഴ് മാസം കൊണ്ട് നഴ്‌സിംഗ് വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം നവജാത ശിശുവിനെ ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിഞ്ഞു.
നിലത്തു വീണിട്ടും നവജാത ശിശു രക്ഷപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ഡിഎൻഎ സ്ഥിരീകരണത്തിന് ശേഷവും മകളെ സ്വീകരിക്കാൻ വിദ്യാർഥിനി തയ്യാറായില്ല. പൊലീസിന് മുന്നിൽ പെൺകുട്ടിയെ ഒഴിവാക്കി. പെൺകുട്ടി ഇപ്പോൾ ചിൽഡ്രൻസ് ഹോം സെന്ററിൽ ആരോഗ്യവതിയായി കഴിയുന്നു.

Keywords: Newborn baby found abandoned in garbage, National,Jaipur,News,Top-Headlines, Latest-News,Baby,New Born Child,Police,Report,Student,Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.