Vande Bharat | വരുന്നു സ്ലീപ്പർ വന്ദേ ഭാരത് എക്‌സ്പ്രസ്; യാത്ര ആഡംബരമായിരിക്കും! എപ്പോൾ മുതൽ ഓടുമെന്നും പ്രത്യേകതകളും അറിയാം
Oct 4, 2023, 13:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അതിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. വന്ദേ ഭാരത് സ്ലീപ്പർ കോച്ച് എങ്ങനെ ആയിരിക്കുമെന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടിരുന്നു.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ICF) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (BEML) സംയുക്തമായാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. ഇതിന്റെ മോഡൽ പുറത്തുവിട്ട റെയിൽവേ മന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ പതിപ്പ് 2024 ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്ന് വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോടെയാണ് സ്ലീപ്പർ ട്രെയിൻ ഒരുങ്ങുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ആധുനിക രീതിയിലാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഈ ട്രെയിനുകളിലെ യാത്ര ഹോട്ടലിലെ പോലെ ആഡംബരപൂർണമായിരിക്കുമെന്നാണ് സൂചന.
അശ്വിനി വൈഷ്ണവ് പുറത്തുവിട്ട ഫോട്ടോകൾ പ്രകാരം, അത്യാധുനിക ഇന്റീരിയറുകളും സൗകര്യങ്ങളുമുള്ള വിപ്ലവകരമായ റെയിൽ യാത്രാനുഭവം പ്രദാനം ചെയ്യുന്നു. സ്ലീപ്പർ കോച്ചിന് കൂടുതൽ സൗകര്യപ്രദമായ സീറ്റുകളുള്ള ക്ലാസിക് വുഡൻ ഡിസൈനാണ് ഇതിനുള്ളത്. കോച്ചുകളിൽ മികച്ച വെളിച്ചത്തിനുള്ള ആകർഷണമായ ക്രമീകരണങ്ങളും കാണാം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് ദീർഘദൂര യാത്രകളിൽ ജനങ്ങൾക്ക് ആശ്വാസം നൽകും. സുഖമായി ഉറങ്ങി യാത്ര ചെയ്യാം. വന്ദേ ഭാരത് സ്ലീപ്പർ പതിപ്പിനൊപ്പം, ആദ്യത്തെ വന്ദേ മെട്രോ ട്രെയിനും 2024 ജനുവരിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐ സി എഫ് തന്നെയാണ് വന്ദേ മെട്രോയും വികസിപ്പിക്കുന്നത്. 12 കോച്ചുകളുള്ള ട്രെയിനാണ് വന്ദേ മെട്രോ, ഇത് ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കും.
Keywords: News, National, New Delhi, Vande Bharat, Trains, Sleeper Coaches, New Vande Bharat Trains With Sleeper Coaches Ready For 2024 Rollout.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.