New rules | പണം വാങ്ങി പരസ്യം ചെയ്യുന്ന സോഷ്യൽ മീഡിയ താരങ്ങൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു; പാലിച്ചില്ലെങ്കിൽ 50 ലക്ഷം രൂപ വരെ പിഴ
Jan 21, 2023, 12:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com) ഏതെങ്കിലും ഉൽപന്നങ്ങൾ, സേവനങ്ങൾ, പദ്ധതികൾ തുടങ്ങിയവ സെലബ്രിറ്റികളും താരങ്ങളും (Social media influencers) ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ പ്രതിഫലം വാങ്ങി പരസ്യം ചെയുമ്പോൾ അക്കാര്യം ഇനി ജനങ്ങളെ അറിയിക്കണം. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഉൽപന്നങ്ങളോ സേവനങ്ങളോ പരസ്യപ്പെടുത്തുമ്പോൾ ശ്രോതാക്കളെയും കാണുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നില്ലെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിനും മറ്റ് പ്രസക്തമായ നിയമങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതെന്നും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2025-ഓടെ പ്രതിവർഷം 20 ശതമാനം വർധിച്ച് 2,800 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ ഇൻഫ്ലുവൻസർ മാർക്കറ്റിനിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങൾ. 'എൻഡോഴ്സ്മെന്റ് നോ ഹൗസ്' എന്ന പേരിലാണ് പുതിയ മാർഗനിർദേശങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിസ്കൗണ്ട്, കമ്പനികള്‍ സൗജന്യമായി നല്കുന്ന ഉല്‍പ്പന്നങ്ങള്‍, താമസം, അവാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ പ്രതിഫലമായി കണക്കാക്കും. സെലെബ്രിറ്റികള്‍ക്ക് ഓഹരി വിഹിതമുള്ള കമ്പനികളുടെ പരസ്യങ്ങള്‍ ചെയ്യുന്നതിനും നിയമങ്ങൾ ബാധകമാണ്.
പുതിയ മാർഗനിർദേശങ്ങളിൽ ആരെല്ലാം വെളിപ്പെടുത്തണം, എപ്പോൾ വെളിപ്പെടുത്തണം, എങ്ങനെ വെളിപ്പെടുത്തണം എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. സ്പഷ്ടമായി ഇക്കാര്യം വ്യക്തമാക്കണമെന്നും ഹാഷ്ടാഗുകളുമായോ ലിങ്കുകളുമായോ ആവരുതെന്നും നിർദേശങ്ങളിലുണ്ട്. ചിത്രത്തിൽ കാഴ്ചക്കാർക്ക് ശ്രദ്ധിക്കാൻ കഴിയുന്ന വിധത്തിൽ രേഖപ്പെടുത്തണം. വീഡിയോയിലും സമാനമായ രീതിയിൽ അറിയിക്കണം. തത്സമയ സ്ട്രീമിന്റെ കാര്യത്തിൽ തുടർച്ചയായും പ്രാധാന്യത്തോടെയും പ്രദർശിപ്പിക്കണം. ഏതെങ്കിലും ഉൽപ്പന്നത്തിന്റെ പ്രചരണത്തിനായി 'പരസ്യം', 'സ്പോൺസർ ചെയ്തത്' അല്ലെങ്കിൽ 'പെയ്ഡ് പ്രൊമോഷൻ' എന്നീ വാക്കുകൾ ഉപയോഗിക്കാം.
നിയമങ്ങൾ ലംഘിച്ചാൽ, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് നിർദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നിർമാതാക്കൾക്കും പരസ്യദാതാക്കൾക്കും അംഗീകാരം നൽകുന്നവർക്കും 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. തുടർന്നുള്ള കുറ്റങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴ ഈടാക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്താൽ പരസ്യം ചെയ്യുന്നതിൽ നിന്ന് ഒരു വർഷം വരെ വിലക്കാനും വകുപ്പുണ്ട്. തുടർന്നുള്ള ലംഘനങ്ങൾക്ക്, വിലക്ക് മൂന്ന് വർഷം വരെ നീട്ടാം.
Keywords: News,National,India,New Delhi,Social-Media,Central Government,Fine,Punishment,Facebook,YouTube, New rules for social media influencers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

