SWISS-TOWER 24/07/2023

ട്രെയിന്‍ സര്‍വ്വീസുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യാത്രക്കാരില്‍ നിന്നുളള പ്രതികരണശേഖരണം ഈ മാസം മുതല്‍

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 18/07/2015) റെയില്‍വേ സ്‌റ്റേഷനുകളിലും, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും യാത്രക്കാര്‍ക്കുളള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ഈ മാസം മുതല്‍ പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ശേഖരിക്കും. റെയില്‍വെയും ഉപയോക്താക്കളും തമ്മില്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ നടപടി.

ഇന്‍ട്രാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐവിആര്‍എസ്) നമ്പര്‍ + 91-139 സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ആയിരിക്കും ഈ ജോലി നിര്‍വഹിക്കുക.
സ്റ്റേഷന്‍, പ്ലാറ്റ്‌ഫോം, തീവണ്ടി എന്നിവിടങ്ങളിലെ ശുചിത്വം, കാറ്ററിങ്ങിലെ ഗുണമേന്മ, ഏസിയുടെ കൂളിംഗ് നില, ഭക്ഷണ ഗുണമേന്മ, തീവണ്ടികളുടെ സമയ നിഷ്ടത, കിടപ്പുസാമഗ്രികളുടെ ഗുണമേന്മ എന്നീ ആറ് മേഖലകളിലായി യാത്രക്കാരുമായി മൊബൈല്‍ ഫോണിലൂടെ സംസാരിച്ചാകും പ്രതികരണങ്ങള്‍ ശേഖരിക്കുക.
ട്രെയിന്‍ സര്‍വ്വീസുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യാത്രക്കാരില്‍ നിന്നുളള പ്രതികരണശേഖരണം ഈ മാസം മുതല്‍
ആറ് മേഖലകളില്‍ ചുരുങ്ങിയത് രണ്ട് സൗകര്യങ്ങളുടെ കാര്യത്തിലാകും യാത്രികര്‍ക്ക് പ്രതികരണം അറിയിക്കേണ്ടിവരിക. ഓരോ സൗകര്യവും നല്ലത് എന്നറിയിക്കാന്‍ മൊബൈല്‍ ഫോണില്‍ രണ്ട്, തൃപ്തികരമെന്നറിയിക്കാന്‍ ഒന്ന്, തൃപ്തികരമല്ലെന്നറിയിക്കാന്‍ 0 എന്നും അമര്‍ത്താം.

Also Read:  ആത്മനിര്‍വൃതിയുടെ സമാപ്തി കുറിച്ചെത്തിയ ഈദുല്‍ ഫിത്വര്‍ നാടെങ്ങും ആഘോഷിക്കുന്നു

Keywords:  New Delhi, Railway, Passenger, Mobil Phone, Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia