Investigation | മലയാളി വ്യവസായിയെ ഡെല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സ്‌പെഷല്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മലയാളി വ്യവസായിയുടെ ദുരൂഹമരണത്തില്‍ ഡെല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ ഇന്റലിജന്‍സ് ടീം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ദ്വാരക പൊലീസ് കമീഷണര്‍ എം ഹര്‍ഷവര്‍ധനുമായി മലയാളി സംഘടനകളുടെ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
Aster mims 04/11/2022
ദ്വാരകയില്‍ ശിവാനി എന്‍ക്ലേവില്‍ താമസിച്ചിരുന്ന തിരുവല്ല മേപ്രാല്‍ സ്വദേശി പി പി സുജാതനെയാണ് കഴിഞ്ഞ ദിവസം വീടിനടുത്തുള്ള പാര്‍കില്‍ ദേഹത്ത് മുറിവുകളോടെ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹത്തിലെ ആഴത്തിലുള്ള മുറിവുകളും പഴ്‌സും മൊബൈല്‍ ഫോണ്‍ കാണാതായതും കാരണം സുജാതന്റെ ബന്ധുക്കള്‍ കൊലപാതകമാണോയെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.

എസ്എന്‍ഡിപി, വേള്‍ഡ് മലയാളി കൗണ്‍സില്‍, ദ്വാരക ഡെല്‍ഹി മലയാളി അസോസിയേഷന്‍, ജനസംസ്‌കൃതി, ഡെല്‍ഹി മലയാളി അസോസിയേഷന്‍ മഹാവീര്‍ എന്‍ക്ലേവ്, എന്‍എസ്എസ്, ശ്രീനാരായണ കേന്ദ്രം, ദ്വാരക അയ്യപ്പ പൂജ സമിതി, അയ്യപ്പ സേവാ സമിതി, ഓള്‍ ഇന്‍ഡ്യ മലയാളി അസോസിയേഷന്‍, നവോദയം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ബുധനാഴ്ച (04.102023) ദ്വാരക സെക്ടര്‍ 19ലെ പൊലീസ് കമിഷണറുടെ ഓഫിസിലെത്തിയത്.

അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ മലയാളി സംഘടനകള്‍ ദ്വാരക സെക്ടര്‍ 11ലെ മന്നം ഇന്റര്‍നാഷനല്‍ സെന്ററില്‍ ശനിയാഴ്ച വൈകിട്ട് 6ന് യോഗം ചേരുന്നുണ്ട്.

ദ്വാരക പൊലീസ് കമീഷണര്‍ എം ഹര്‍ഷവര്‍ധന്‍ പറയുന്നത്: സുജാതന്റെ പോസ്റ്റുമോര്‍ടം റിപോര്‍ട് വ്യാഴാഴ്ച (05.10.2023) ലഭിക്കും. റിപോര്‍ട് വിശദമായി പരിശോധിച്ചതിനുശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാനാകൂ. അതേസമയം, സുജാതന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണില്‍ നിന്ന് അവസാന വാട്‌സ് ആപ് സന്ദേശം അയച്ചിരിക്കുന്നതും ഫോണ്‍ ചെയ്തിരിക്കുന്നതും വീടിന്റെ ഉള്ളില്‍ നിന്നാണ്.

സുജാതന്റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ ബ്ലേഡ് കണ്ടുകിട്ടിയിട്ടുണ്ട്. ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളൊന്നും തന്നെ ആഴത്തിലുള്ളതല്ലെന്ന് പോസ്റ്റുമോര്‍ടം ചെയ്ത ഡോക്ടര്‍ സൂചിപ്പിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് നടത്തിയ സാമ്പത്തിക, വസ്തു ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആത്മഹത്യയാണോയെന്ന സംശയവും പൊലീസിന്റെ പ്രതികരണങ്ങളില്‍ പ്രതിഫലിച്ചിരുന്നു.
എന്നാല്‍, മരണം നടന്ന ദിവസം സ്ഥലം സന്ദര്‍ശിച്ചശേഷം പ്രഥമദൃഷ്ട്യാ കൊലപാതകം തന്നെയാണെന്നായിരു കമീഷണര്‍ തന്നെ പറഞ്ഞത്. കൊലപ്പെടുത്തിയശേഷം മരച്ചില്ലയില്‍ കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമാണെന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പറഞ്ഞിരുന്നു. 302ാം വകുപ്പു പ്രകാരം കൊലപാതക കുറ്റം ചുമത്തി തന്നെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതും.

Investigation | മലയാളി വ്യവസായിയെ ഡെല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സ്‌പെഷല്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി
 

തെക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ പാര്‍കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിന് കേസെടുക്കുന്നുവെന്നുമായിരുന്നു പൊലീസിന്റെ ഔദ്യോഗിക പ്രതികരണവും.

Keywords: News, National, National-News, Police-News, New Delhi: Special intelligence has started investigating to mysterious death of the Malayalee businessman, New Delhi News, Special Intelligence, Investigation, Mysterious Death, Malayalee Businessman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia