കാശുള്ളവരെ ഇതിലേ ഇതിലേ

 


ന്യൂഡല്‍ഹി: (www.kvartha.com 13.09.2015)  വിദേശികള്‍ക്ക് താമസിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന പട്ടണം ന്യൂഡല്‍ഹിയാണെന്ന് സർവ്വേറിപ്പോര്‍ട്ടുകള്‍. ഇ സി എ ഇന്റര്‍നാഷണലിന്റെ ജീവിത ചെലവിനെക്കുറിച്ച് നടത്തിയ പഠനമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ചെലവ് കൂടിയ നഗരങ്ങളുടെ ആഗോളപട്ടികയില്‍ ന്യൂഡല്‍ഹിയുടെ സ്ഥാനം നൂറ്റി എഴുപത്തിനാലാമതാണ്.

കഴിഞ്ഞ വര്‍ഷം ഇത് 208 ആയിരുന്നു. പ്രാദേശികറാങ്കിങ്ങില്‍ ന്യൂഡല്‍ഹിയുടെ സ്ഥാനം 6 പടി കയറി 41 ആയി. ഇന്ത്യയിലെ മറ്റൊരു പ്രധാനനഗരമായ മുംബൈ പ്രാദേശിക റാങ്കിങ്ങില്‍ നാല്‍പത്തിയെട്ടാം സ്ഥാനത്തും ലോകറാങ്കിങ്ങില്‍ ഇരുനൂറ്റി ഇരുപത്തഞ്ചാം സ്ഥാനത്ത് നിന്ന് 197 ഉയര്‍ന്നിട്ടുണ്ട്- റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മറ്റു വിദേശകറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വിദേശികള്‍ക്ക് ഇന്ത്യയില്‍ ചെലവ് വര്‍ധനവിനുണ്ടായ കാരണമെന്നും ഇ സി എ ഇന്റര്‍നാഷണല്‍ വിശദികരിക്കുന്നു. പൂനെ, ചെന്നൈ, ബംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയവയാണ് ചെലവ് കൂടിയ നഗരങ്ങളുടെ ആഗോളപട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia