LPG | ബജറ്റ് ദിനത്തില്‍ ഞെട്ടിപ്പിച്ച് പാചക വാതക സിലിന്‍ഡറിന്റെ വില; പുതിയ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്ത് ബജറ്റ് ദിനത്തില്‍ ഞെട്ടിപ്പിച്ച് എണ്ണ കംപനികള്‍ (ഒഎംസി). വാണിജ്യ സിലിന്‍ഡറുകള്‍ക്ക് വില കൂട്ടി. 19 കിലോയുടെ വാണിജ്യ പാചകവാതക സിലിന്‍ഡറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വര്‍ധനവുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിന്‍ഡറുകള്‍ക്ക് 1937 രൂപയായി. പുതിയ നിരക്ക് വ്യാഴാഴ്ച (ഫെബ്രുവരി 01) മുതല്‍ പ്രാബല്യത്തില്‍ വന്നു.

വിലവര്‍ധനവോടെ ഡെല്‍ഹിയില്‍ 19 കിലോ എല്‍പിജി സിലിന്‍ഡറിന്റെ ചില്ലറ വില്‍പന വില 1,769.50 രൂപയാകും. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ-ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.

കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഒക്ടോബറിലും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 19 കിലോയുടെ വാണിജ്യ സിലിന്‍ഡറിന് 209 രൂപയായിരുന്നു കൂട്ടിയത്. ഇതിന് പിന്നാലെയാണ് നവംബറിലും ഇപ്പോള്‍ ഫെബ്രുവരിയിലും വര്‍ധനവുണ്ടായിരിക്കുന്നത്. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിന്‍ഡര്‍ വില 160 രൂപ കുറച്ചിരുന്നു.


LPG | ബജറ്റ് ദിനത്തില്‍ ഞെട്ടിപ്പിച്ച് പാചക വാതക സിലിന്‍ഡറിന്റെ വില; പുതിയ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ


ഹോടെല്‍ മേഖലയിലുള്ളവര്‍ക്ക് സിലിന്‍ഡര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോടെല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോടെല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
  
LPG | ബജറ്റ് ദിനത്തില്‍ ഞെട്ടിപ്പിച്ച് പാചക വാതക സിലിന്‍ഡറിന്റെ വില; പുതിയ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ

അതേസമയം, വിമാന യാത്രികര്‍ക്ക് ചെറിയ പ്രതീക്ഷ പകരുന്ന തീരുമാനവും എണ്ണ കംപനികള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വിമാന ഇന്ധന വില (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍-എ ടി എഫ്) കംപനികള്‍ കുറച്ചു. പുതിയ എ ടി എഫ് വിലയും വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില കുറയ്ക്കുന്നത്.

Keywords: News, National, National-News, LPG, Cylinders, Price, Hiked, National News, New Delhi News, Rate, Commercial LPG, Hotel, Business, Finance, Business-News, Finance, Top-Headlines, New Delhi: LPG cylinders Price hiked.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia