Barcelona Congratulated | 'ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല'; ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്. സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങള്‍ തന്നെയാണ് തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ആലിയക്കും രണ്‍ബീറിനും അഭിനന്ദനവുമായി ബാഴ്‌സലോണ ടീം രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ടീം അഭിനന്ദനം അറിയിച്ചത്.
Aster mims 04/11/2022

Barcelona Congratulated | 'ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല'; ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം

'ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ആശംസകള്‍. പുതിയ ഒരു ബാഴ്‌സ ഫാന്‍ പിറന്നു. നിങ്ങളെയെല്ലാം ബാഴ്സലോണയില്‍ കാണാന്‍ ഞങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല' എന്നായിരുന്നു ട്വീറ്റ് .റാഹ എന്നാണ് ആലിയയുടേയും രണ്‍ബീറിന്റേയും മകളുടെ പേര്. ദൈവിക പാതയെന്നാണ് അര്‍ഥം. ബാഴ്‌സലോണയുടെ മിനി ജെഴ്‌സി പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞിന്റെ പേര് താരങ്ങള്‍ പങ്കുവെച്ചത്.

സ്വാഹിലിയില്‍ സന്തോഷം എന്നാണ് റാഹയുടെ അര്‍ഥം. സംസ്‌കൃതത്തില്‍ ഗോത്രം, ബംഗാളിയില്‍ വിശ്രമം, സുഖപ്രദം, ആശ്വാസം, അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നാണ് പേരിന്റെ അര്‍ഥം.

Keywords: 'New Barca fan is born' Barcelona congratulate new B-town parents Ranbir-Alia on arrival of Raha, Mumbai, News, Bollywood, Twitter, Child, Parents, Actress, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script