കുടിവെള്ളം ചതിച്ചു; ഒരു ഗ്രാമം നിറയെ വികലാംഗര്‍ മാത്രം

 


ബീഹാര്‍:(www.kvartha.com 11.10.2015) ബീഹാറിലെ നവാഡ ജില്ലയിലെ കച്ചാറിയ എന്ന ഗ്രാമം ഇന്ന് അറിയപ്പെടുന്നത് വികലാംഗരുടെ ഗ്രാമമെന്നാണ്. കുടിവെള്ളമാണ് ഗ്രാമവാസികളുടെ ദുരവസ്ഥയ്ക്ക് കാരണം. 2000ത്തോളം മഹാ ദളിത് കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കൂടിയ അളവില്‍ ഫ്‌ളൂറൈഡ്‌ കലര്‍ന്ന വെള്ളം കുടിച്ചതാണ് ഇവിടുത്തുകാരില്‍ പെട്ടെന്നുളള അവയവശേഷണത്തിന് കാരണം.

കഴിഞ്ഞ 15-20 വര്‍ഷമായി ഇതു തന്നെയാണ് അവസ്ഥ. എന്നിട്ടും ഇവരിതേ വെളളം കുടിക്കുന്നു. കുടിവെള്ളമില്ലാതെ എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് ഇവിടെയുള്ള ആളുകള്‍ക്ക് ചോദിക്കാനുള്ളത്. കുട്ടികള്‍ക്കും പ്രായമാവര്‍ക്കും എല്ലാവര്‍ക്കും പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ട്. ബിഹാറില്‍ തെരഞ്ഞെടുപ്പ് കനക്കുമ്പോഴും രാഷ്ട്രീയക്കാര്‍ തിരിഞ്ഞുനോക്കാത്ത ഒരു ഗ്രാമമാണിത്. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.
 
കുടിവെള്ളം ചതിച്ചു; ഒരു ഗ്രാമം നിറയെ വികലാംഗര്‍ മാത്രം

SUMMARY: This nondescript Mahadalit-dominated village of about 2000 families curses its fate. It is badly hit by high fluoride content in underground water. As a result, every third resident of the village, including children, is suffering from physical deformity. No wonder, the village is commonly known as 'viklango kaa gaon (village of the handicapped)'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia