Netaji | തന്റെ പിതാവിന്റെ പാരമ്പര്യം ആര്‍ എസ് എസ് ഭാഗികമായി ചൂഷണം ചെയ്യുകയാണെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) തന്റെ പിതാവിന്റെ പാരമ്പര്യം ആര്‍ എസ് എസ് ഭാഗികമായി ചൂഷണം ചെയ്യുകയാണെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ്. ജനുവരി 23ന് കൊല്‍കതയില്‍ വെച്ച് നേതാജിയുടെ ജന്‍മദിനം ആഘോഷിക്കാനുള്ള ആര്‍ എസ് എസിന്റെ പദ്ധതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അനിത ബോസ്.
Aster mims 04/11/2022

Netaji | തന്റെ പിതാവിന്റെ പാരമ്പര്യം ആര്‍ എസ് എസ് ഭാഗികമായി ചൂഷണം ചെയ്യുകയാണെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ്

പ്രത്യയ ശാസ്ത്രവുമായി നോക്കുകയാണെങ്കില്‍ നേതാജി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് കോണ്‍ഗ്രസിനോടാണെന്ന് പറഞ്ഞ അനിത ആര്‍ എസ് എസിന്റെ പ്രത്യയ ശാസ്ത്രവും നേതാജിയുടെ ആശയങ്ങളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുവെന്നും അവ തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ലെന്നും വ്യക്തമാക്കി.

നേതാജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍കതയിലെ ഷാഹിദ് മിനാര്‍ ഗ്രൗന്‍ഡില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് സംസാരിക്കും. നേതാജി പ്രബോധനം ചെയ്തതുപോലെ എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബിജെപിയും ആര്‍ എസ് എസും പ്രതിഫലിപ്പിക്കുന്നില്ല. വ്യത്യസ്ത മതങ്ങളിലെ ആളുകള്‍ തമ്മിലുള്ള സഹകരണം അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. കൃത്യമായി പറയുകയാണെങ്കില്‍ നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു, അവര്‍ വലതുപക്ഷക്കാരും.

'എന്റെ കേട്ടറിവു വെച്ച് ആര്‍ എസ് എസ് പ്രത്യയശാസ്ത്രവും നേതാജിയുടെ പ്രത്യയശാസ്ത്രവും രണ്ടാണ്. രണ്ട് മൂല്യവ്യവസ്ഥകളും പൊരുത്തപ്പെടുന്നില്ല. നേതാജിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍ എസ് എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും. നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാനാകണം' എന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം നേതാജിയെ ആദരിക്കുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ച ബിജെപിയെ അനിത അഭിനന്ദിക്കുകയും ചെയ്തു. നേതാജി ആര്‍ എസ് എസിന്റെ വിമര്‍ശകനായിരുന്നോ എന്ന ചോദ്യത്തിനും അനിതയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. അദ്ദേഹം ആര്‍ എസ് എസിനെ വിമര്‍ശിച്ച് പ്രസ്താവനകള്‍ നടത്തിയിരിക്കാം.

അദ്ദേഹത്തിന്റെ വീക്ഷണത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. ആര്‍ എസ് എസുകാരുടെതും. രണ്ടും തമ്മില്‍ നല്ല വൈരുധ്യമുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സമരപോരാട്ടങ്ങളില്‍ നേതാജിയുടെ പങ്ക് കുറച്ചു കാണിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ ചരിത്രം പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇന്‍ഡ്യന്‍ നാഷനല്‍ ആര്‍മിക്ക് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വലിയ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും അനിത പറഞ്ഞു.

Keywords: 'Netaji Was Leftist; BJP And RSS Don't Reflect His Attitude': Daughter, Kolkata, News, RSS, BJP, Congress, Birthday Celebration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia